പാലക്കാട്: പാലക്കാട് കൊടുന്തിരപ്പുള്ളിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.ഹക്കീമിന്റെ സുഹൃത്ത് റിഷാദാണ് കൊലയ്ക്ക് പിന്നിൽ റിഷാദിനെ പോലീസ് പിടികൂടി.
ഹക്കീമിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് കരുതുന്നത്. വൈകിട്ട് ഇരുവരും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കെ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. കുത്തേറ്റ ഉടൻ തന്നെ മറ്റ് സുഹൃത്തുക്കൾ ഹക്കീമിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments