എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തു വരണം, എന്നാൽ കൊടും ഭീകരൻ സാജിദ് മിറിനെ സംരക്ഷിക്കുകയും വേണം; ഇരട്ടത്താപ്പ് തുടർന്ന് പാകിസ്താൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തു വരണം, എന്നാൽ കൊടും ഭീകരൻ സാജിദ് മിറിനെ സംരക്ഷിക്കുകയും വേണം; ഇരട്ടത്താപ്പ് തുടർന്ന് പാകിസ്താൻ

Pakistan’s duplicity on LeT terrorist Sajid Mir continues

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 04:10 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: കൊടും ഭീകരൻ സാജിദ് മിറിനെ സംരക്ഷിക്കുന്നത് തുടർന്ന് പാകിസ്താൻ. ല്ഷകർ ഇ ത്വയ്ബയുടെ നേതാവായ സാജിദ് മിറിൻ, പാകിസ്താന്റെ പിന്തുണയിലും സംരക്ഷണത്തിലുമാണ് ജീവിക്കുന്നതും ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ തുടരുന്ന പാകിസ്താൻ ഭീകരന് സംരക്ഷണം നൽകുന്നുണ്ടെന്ന് തെളിഞ്ഞാൽ ലോകരാഷ്‌ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ വീഴുകയും സാമ്പത്തിക സഹായം നിലയ്‌ക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഭീകരന് എതിരായി തങ്ങൾ നടപടികൾ തുടരുന്നുണ്ടെന്നും,  ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മറ്റ് രാജ്യങ്ങൾക്ക് മുമ്പിൽ തെളിയിക്കാനുള്ള പെടാപ്പാടിലാണ് പാകിസ്താൻ.

സാമ്പത്തിക മാന്ദ്യം കനത്ത പ്രതിസന്ധി തീർക്കുന്ന പാകിസ്താന് വിദേശരാഷ്‌ട്രങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായവും പിന്തുണയും കൂടിയേ തീരൂ.ഇത്രയും കാലം വരെ സാജിദ് മിർ മരിച്ചെന്നായിരുന്നു പാകിസ്താന്റെ വാദം. എന്നാൽ ഇയാൾ ജീവിച്ചിരിപ്പുണ്ടെന്നും ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ടെന്നും അന്താരാഷ്‌ട്ര ഏജൻസികൾ കണ്ടത്തി.

തുടർന്ന് ആഴ്ചകൾക്ക് മുൻപ് ഇയാളെ 15 വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. ഇതിലൂടെ ലോകരാഷ്‌ട്രങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഗ്രേലിസ്റ്റിൽ നിന്നൊഴിവാവാനുള്ള തന്ത്രപ്പാടിലാണ് രാജ്യം. ഭീകരർക്കു സാമ്പത്തിക സഹായം നൽകിയതിന്റെ പേരിൽ രാജ്യാന്തര സാമ്പത്തിക നിരീക്ഷകരായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് പാകിസ്താന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് നീക്കാനായി ഭീകരർക്കെതിരെ ശക്തമായ നടപടി വേണമെന്ന എഫ്എടിഎഫിന്റെ നിബന്ധന പാലിക്കാനായിരുന്നു ഭീകരനെ പെട്ടെന്ന് ശിക്ഷിച്ചത്. അത് വരെ മരിച്ചെന്ന് പറഞ്ഞിരുന്ന ഭീകരൻ,ലോകരാഷ്‌ട്രങ്ങൾ നടപടി തുടങ്ങിയപ്പോൾ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നും പാകിസ്താൻ ഭീകരനെ എങ്ങനെ പിടികൂടി ശിക്ഷിച്ചെന്നും ഇന്നും അറിയാ കഥകളാണ്. ഇതും പാകിസ്താന്റെ ഇരട്ടത്താപ്പ് തെളിയിക്കുന്നു.

നേരത്തെ സാജിദ് മിറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കുന്നതിനുള്ള ഇന്ത്യയുടെ നീക്കങ്ങൾ ചൈന തടഞ്ഞിരുന്നു. ജൂണിനു ശേഷം ഇതു മൂന്നാം തവണയാണു പാക് ഭീകരരെ വിലക്കുപട്ടികയിലാക്കാനുളള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങൾ ചൈന തടയുന്നത്.2008 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് സാജിദ് മിർ.

Tags: PakistanLeT terroristSAJID MIR
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies