100 സുവർണ ദിനങ്ങൾ പിന്നിട്ട് ഷിൻഡെ സർക്കാർ; ഇന്ധന വില കുറച്ചും കർഷകർക്ക് താങ്ങായും മാതൃകയായി;  മഹാരാഷ്ട്രയ്ക്ക് ലഭിച്ച നേട്ടങ്ങൾ ഇതെല്ലാം.. Eknath Shinde Govt To Complete 100 Days In Power 
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

100 സുവർണ ദിനങ്ങൾ പിന്നിട്ട് ഷിൻഡെ സർക്കാർ; ഇന്ധന വില കുറച്ചും കർഷകർക്ക് താങ്ങായും മാതൃകയായി;  മഹാരാഷ്‌ട്രയ്‌ക്ക് ലഭിച്ച നേട്ടങ്ങൾ ഇതെല്ലാം.. Eknath Shinde Govt To Complete 100 Days In Power 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 11:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാവികാസ് അഘാഡി സർക്കാരിനെ വീഴ്‌ത്തി മഹാരാഷ്‌ട്രയിൽ അധികാരത്തിലെത്തിയ ശിവസേന-ബിജെപി സഖ്യ സർക്കാർ 100 ദിവസം തികയ്‌ക്കുകയാണ്. ജൂൺ 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏകനാഥ് ഷിൻഡെ സർക്കാർ ഒക്ടോബർ 7-നാണ് നൂറുദിവസം തികയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെ നേട്ടങ്ങൾ വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് മുന്നിൽ അധികൃതർ അവതരിപ്പിക്കും.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടൻ തന്നെ സർക്കാർ പെട്രോൾ, ഡീസൽ വിലയിൽ 5 രൂപയും 3 രൂപയും യഥാക്രമം കുറച്ചിരുന്നു. ഇത് 6,000 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് ഉണ്ടാക്കിയത്. ശേഷം ജൂലൈയിൽ 13.87 ലക്ഷം കർഷകർക്ക് (സ്ഥിരമായി വായ്പയടക്കുന്ന ) 50,000 രൂപ വരെ ഇൻസെന്റീവ് പ്രഖ്യാപിച്ചു.

സത്യപ്രതിജ്ഞ ചെയ്ത 18 കാബിനറ്റ് മന്ത്രിമാർ ആദ്യ യോഗം ചേർന്നപ്പോഴും നിർണായക പ്രഖ്യാപനുമുണ്ടായി. പ്രളയം ബാധിച്ച കർഷകർക്ക് എൻഡിആർഎഫ് വാഗ്ദാനം ചെയ്യുന്നതിന്റെ ഇരട്ടി നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ധാരാവി പുനർവികസന പദ്ധതിക്കായി വേണ്ട നടപടികൾ സ്വീകരിച്ചു.

മഴക്കെടുതിയിൽ കൃഷിനാശം നേരിട്ടതിന് നഷ്ടപരിഹാരം ലഭിക്കാതെ പോയ കർഷകർക്ക് (ചില മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത കർഷകർ) 755 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഇതിലേക്ക് അഞ്ച് ലക്ഷം കർഷകരെയാണ് ഉൾപ്പെടുത്തിയത്. മഴ മൂലമുണ്ടായ നഷ്ടത്തിന് 30 ലക്ഷം കർഷകർക്ക് മാനദണ്ഡമനുസരിച്ച് വിതരണം ചെയ്ത 3,954 കോടി രൂപയ്‌ക്ക് പുറമേയാണിത്.

അധികാരത്തിലെത്തിയ ശേഷം മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം ആരംഭിച്ചു. ഔറംഗബാദ്, ഒസ്മാനാബാദ് നഗരങ്ങളുടെ പേര് ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെ പുനർനാമകരണം ചെയ്യാനും തീരുമാനമായി.

കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ എടുക്കാൻ പോലീസുകാർക്ക് അനുമതി നൽകാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഈ പദ്ധതി 2017ൽ ആരംഭിച്ചിരുന്നെങ്കിലും 2019ൽ നിർത്തലാക്കിയിരുന്നു. മഹാവികാസ് അഘാഡി സർക്കാരാണ് ഇത് നിർത്തിയത്. നോഡൽ ഏജൻസിയായി സംസ്ഥാന പോലീസ് ഹൗസിംഗ് ആൻഡ് വെൽഫെയർ കോർപ്പറേഷൻ പ്രവർത്തിക്കുന്ന ഈ പദ്ധതി പുരനരാരംഭിക്കാൻ ജൂണിൽ അധികാരമേറ്റ ഷിൻഡെ സർക്കാർ തീരുമാനിക്കുകയായിരുന്നു. കൂടാതെ അടിയന്തിരാവസ്ഥ കാലത്ത് തടവിലാക്കപ്പെട്ട രാഷ്‌ട്രീയ പ്രവർത്തകർക്കുള്ള പെൻഷൻ പദ്ധതിയും സർക്കാർ പുനഃസ്ഥാപിച്ചു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സ്വച്ച് മഹാരാഷ്‌ട്ര 2.0 ലോഞ്ച് ചെയ്തു. സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ നഗര നവീകരണ പദ്ധതി പ്രകാരം 90 ദിവസത്തിനുള്ളിൽ മുംബൈ ഒരു വലിയ മാറ്റത്തിന് വിധേയമാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

 

Tags: MAHARASHTRA100 DaysEknath Shinde
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies