പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാരറ ഗുഡ്ഡയൂർ സ്വദേശികളായ വള്ളി-സുരേഷ് ദമ്പതികളുടെ ആൺ കുഞ്ഞായിരുന്നു മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ആറ് ദിവസമായിരുന്നു കുഞ്ഞിന്റെ പ്രായം. തൃശ്ശൂർ മെഡിക്കൽ കോളേജിലായിരുന്നു കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഡിസംബറിലായിരുന്നു യുവതിയുടെ പ്രസവ തിയതി. എന്നാൽ മാസം തികയാതെ കഴിഞ്ഞ ആഴ്ച യുവതി പ്രസവിക്കുകയായിരുന്നു. പ്രസവ സമയത്ത് ഒരു കിലോ 100 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം.
മൂന്നാഴ്ച മുൻപും അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചിരുന്നു. പുതൂർ പഞ്ചായത്തിലെ സ്വർണഗദ ഊരിലെ ശാന്തി – ഷൺമുഖൻ ദമ്പതികളുടെ നാല് ദിവസം പ്രായമായ ആൺകുഞ്ഞായിരുന്നു മരിച്ചത്.
Comments