‘മികവുറ്റ പ്രതിഭ, താങ്കൾ ഇതിലുമേറെ അർഹിക്കുന്നു സഞ്ജു‘: ദക്ഷിണാഫ്രിക്കക്കെതിരായ സഞ്ജുവിന്റെ അതുല്യ പ്രകടനത്തെ പുകഴ്ത്തി ക്രിക്കറ്റ് ലോകം- Sanju Samson receives applause from legendary players for exceptional performance against South Africa
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘മികവുറ്റ പ്രതിഭ, താങ്കൾ ഇതിലുമേറെ അർഹിക്കുന്നു സഞ്ജു‘: ദക്ഷിണാഫ്രിക്കക്കെതിരായ സഞ്ജുവിന്റെ അതുല്യ പ്രകടനത്തെ പുകഴ്‌ത്തി ക്രിക്കറ്റ് ലോകം- Sanju Samson receives applause from legendary players for exceptional performance against South Africa

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 09:32 am IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാടി ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും, സഞ്ജുവിന്റെ അതുല്യ പ്രകടനം വേറിട്ട് നിന്നുവെന്ന് പ്രമുഖ ക്രിക്കറ്റ് താരങ്ങളും നിരീക്ഷകരും. ഏഷ്യാ കപ്പിനും ട്വന്റി 20 ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമിൽ തീർച്ചയായും സഞ്ജു ഒരു സ്ഥാനം അർഹിച്ചിരുന്നുവെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.

40 ഓവറിൽ 250 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ശിഖർ ധവാനെയും ശുഭ്മാൻ ഗില്ലിനെയും തുടക്കത്തിലേ നഷ്ടമായ ഇന്ത്യ 5.1 ഓവറിൽ നേടിയത് വെറും 8 റൺസ്. 17.4 ഓവറിൽ ഇന്ത്യയുടെ സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ 51 എന്നതായിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ ഒത്തു ചേർന്ന മലയാളി താരങ്ങളായ സഞ്ജു സാംസണും ശ്രേയസ് അയ്യരും പോരാട്ടം ദക്ഷിണാഫ്രിക്കൻ ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു.

അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി അധികം വൈകാതെ ശ്രേയസ് അയ്യർ മടങങിയെങ്കിലും, അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. പിന്നീട് ശാർദൂൽ ഠാക്കൂറിനെ കൂട്ടുപിടിച്ച് സഞ്ജു മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ മത്സരത്തിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ വെച്ച് ശാർദൂൽ ഠാക്കൂർ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. തുടർച്ചയായി വികറ്റുകൾ നഷ്ടമായപ്പോഴും 63 പന്തിൽ നിന്നും 86 റൺസ് നേടി സഞ്ജു അവസാന നിമിഷം വരെ പൊരുതി. എന്നാൽ, മത്സരത്തിൽ ഇന്ത്യ 9 റൺസിന് പരാജയപ്പെടുകയായിരുന്നു.

മത്സരത്തിന് ശേഷം നിരവധി താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നു. മത്സരം ജയിക്കാനായില്ലെങ്കിലും സഞ്ജു നന്നായി കളിച്ചുവെന്ന് ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തു.

Well played Sanju Samson. Hard luck for now winning the game

— Irfan Pathan (@IrfanPathan) October 6, 2022

അയാളുടെ ടീം ആഗ്രഹിച്ചത് നേടാൻ അയാൾക്ക് സാധിച്ചില്ല. എന്നാൽ 86 റൺസ് നേടിയ അയാളുടെ പ്രകടനം വേറിട്ട് നിന്നു. മുന്നോട്ട് പോകാൻ ഈ പ്രകടനം അയാൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് വെസ്റ്റ് ഇൻഡീസ് മുൻ താരം ഇയാൻ ബിഷപ്പ് അഭിപ്രായപ്പെട്ടു.

Not the desired result for his team. But Happy for Sanju Samson – 86 not out. Highest ODI score will give him great belief and confidence going forward.

— Ian Raphael Bishop (@irbishi) October 6, 2022

സഞ്ജു സാംസണിന്റെ പരിശ്രമം ധീരമായിരുന്നു. സാങ്കേതിക നിലവാരമുള്ള ഇന്നിംഗ്സ് ആയിരുന്നു സഞ്ജുവിന്റേതെന്ന് വീരേന്ദർ സേവാഗ് പറഞ്ഞു.

That was a valiant effort from Sanju Samson. Tough luck but a very high quality innings.

— Virrender Sehwag (@virendersehwag) October 6, 2022

സഞ്ജു സാംസണിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നുവെന്ന് ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു. സഞ്ജുവിന്റെ ബാറ്റിംഗ് ഗംഭീരമായിരുന്നു. ആക്രമണോത്സുകതയും സാങ്കേതിക തികവും ഒത്ത് ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സഞ്ജു കൈയ്യടി അർഹിക്കുന്നുവെന്ന് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു. സഞ്ജുവിന്റെ പ്രകടനത്തെ ക്യാപ്ടൻ ശിഖർ ധവാനും അനുമോദിച്ചു.

Top stuff @IamSanjuSamson almost pulled it towards us .. Good luck going forward team India .. well played @ProteasMenCSA #INDvsSA

— Harbhajan Turbanator (@harbhajan_singh) October 6, 2022

Top class from sanju Samson, very aggressive, very impressive, you deserve the applause!! @IamSanjuSamson

— Mohammad Kaif (@MohammadKaif) October 6, 2022

സാമൂഹിക മാദ്ധ്യമങ്ങളിൽ സഞ്ജു സാംസണിന്റെ ആരാധകർ അദ്ദേഹത്തിന്റെ പ്രകടനത്തിൽ വലിയ തോതിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഏഷ്യാ കപ്പിനും ട്വന്റി 20 ലോകകപ്പിനുമുള്ള ടീമുകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്താതിരുന്നത് ദൗർഭാഗ്യകരമായിപ്പോയി എന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ഋഷഭ് പന്തിനേക്കാൾ എന്ത് കൊണ്ടും ഇന്ത്യൻ ടീമിന് ആശ്രയിക്കാൻ പറ്റിയ താരമാണ് സഞ്ജു സാംസണെന്നും അവർ വ്യക്തമാക്കി.

Tags: sanju samson
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies