കൊച്ചി: മോൻസൻ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ അഴിച്ചുപണി. എസ് പി സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി.
കോട്ടയം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് പുതിയ ചുമതല. മോൻസിനെതിരായ പോക്സോ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി റസ്റ്റത്തെയും സംഘത്തിൽ ഉൾപ്പെടുത്തി.
സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെതിരെ പരാതികൾ ഉയർന്നതോടെയാണ് സർക്കാർ നീക്കം. പുരാവസ്തു തട്ടിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈം ബ്രാഞ്ച് ക്ലീൻചിറ്റ് നൽകിയിരുന്നു.
ഐജി ലക്ഷ്മണ അടക്കമുള്ളവരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിലാണ് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. ഇതിനെതിരെ പരാതി നൽകിയവർ രംഗത്തെത്തിയിരുന്നു.
Comments