രാഹുൽഗാന്ധിയുടെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് അശോക് ഗെഹ്‌ലോട്ട്; നിക്ഷേപക സംഗമത്തിൽ അദാനിയെ വാനോളം പുകഴ്ത്തി രാജസ്ഥാൻ മുഖ്യമന്ത്രി-Rajasthan CM Praises Gautam Adani
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽഗാന്ധിയുടെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് അശോക് ഗെഹ്‌ലോട്ട്; നിക്ഷേപക സംഗമത്തിൽ അദാനിയെ വാനോളം പുകഴ്‌ത്തി രാജസ്ഥാൻ മുഖ്യമന്ത്രി-Rajasthan CM Praises Gautam Adani

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 08:57 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ വ്യവസായികളെ നിരന്തരം അപമാനിക്കുന്ന കോൺഗ്രസ് നേതാവാണ് രാഹുൽഗാന്ധി. സമ്പന്നരായ അദാനിയെയും അംബാനിയെയും രാഹുൽ നിരന്തരം വിമർശിക്കുന്നത് പ്രധാനമന്ത്രിയോടുളള അടുപ്പത്തിന്റെ പേര് പറഞ്ഞണ്. മോദിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് വർഷങ്ങളായി കേന്ദ്ര സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് രാഹുൽ ഗാന്ധി. എന്നാൽ രാഹുൽഗാന്ധിയെ തളളിക്കളഞ്ഞ് അദാനിക്ക് രാജസ്ഥാനിൽ ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്.

ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിയിൽ എത്തിയ ഗൗതം അദാനിയെ മുഖ്യമന്ത്രി ഗെഹ്ലോട്ട് പ്രശംസിക്കുകയും ചെയ്തു. താൻ സംസ്ഥാനത്ത് 35,000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 50,000 കോടി രൂപയുടെ നിക്ഷേപം നടപ്പാക്കി വരികയാണെന്നും ഉച്ചകോടിക്കിടെ അദാനി അറിയിച്ചു.

നിക്ഷേപക സംഗമത്തിൽ ഗെഹ്ലോട്ട് ഗൗതം അദാനിയെ വാനോളം പുകഴ്‌ത്തി. ‘ഗൗതം ഭായ് ഗുജറാത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഗുജറാത്തികൾ സ്വാതന്ത്ര്യത്തിന് മുമ്പ് പോലും വളരെ കഴിവുള്ളവരായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അവിടെ വ്യവസായവൽക്കരണം ഉണ്ടായിരുന്നു. മഹാരാഷ്‌ട്ര-ഗുജറാത്ത് എല്ലായ്പ്പോഴും സാമ്പത്തികമായി നല്ല നിലയിലായിരുന്നു,’ രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ രാജസ്ഥാൻ നൂറ്റാണ്ടുകളായി വരൾച്ചയും പട്ടിണിയും നേരിട്ടു. നിങ്ങളുടെ സംസ്ഥാനം നല്ല നിലയിലായിരുന്നു. ഇപ്പോൾ ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പന്നരിൽ ഒരാളാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

രാജസ്ഥാനിൽ വ്യാവസായിക മേഖലയിൽ 35,000 കോടി രൂപയിലധികം നിക്ഷേപം നടത്തിയതായി അദാനി അറിയിച്ചു. പുനരുൽപ്പാദിപ്പിക്കാവുന്ന ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, 50,000 കോടി രൂപ മുതൽമുടക്കിൽ 10,000 മെഗാവാട്ട് കൂടി സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കാറ്റ്-സോളാർ ഹൈബ്രിഡ് പവർ പ്ലാന്റ് രാജസ്ഥാനിലാണെന്നും അദാനി കൂട്ടിച്ചേർത്തു.

ഉദയ്പൂരിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിൽ പൂർണ സഹകരണവും ഗൗതം അദാനി ഉറപ്പ് നൽകി. സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ഇല്ലാത്ത ജില്ലകൾ ഏതൊക്കെയാണെന്ന് അറിയിച്ചാൽ സംസ്ഥാനത്തെ സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Tags: Rahul GandhiRajastanAshok Gehlotgautam adaniInvest Rajasthan Summit
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies