രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദന ഗ്രാമമായി ഗുജറാത്തിലെ മൊധേര; പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദന ഗ്രാമമായി ഗുജറാത്തിലെ മൊധേര; പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 07:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഗുജറാത്തിലെ മൊധേരയെ സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദന ഗ്രാമമായി പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 24 മണിക്കൂറും പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സൗരോർജ്ജ ഉത്പാദന ഗ്രാമമായിരിക്കും ഇത്. കുറഞ്ഞ ചെലവിൽ ഊർജ്ജം ഉത്പാദിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം സഫലമാക്കിക്കൊണ്ടാണ് ഗുജറാത്തിലെ ഈ ഗ്രാമം ലോകശ്രദ്ധ നേടാനൊരുങ്ങുന്നത്. ഒക്ടോബർ 9 ന് പ്രഖ്യാപനം നടക്കും.

2030 ഓടെ രാജ്യത്ത് ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ 50 ശതമാനം പുനരുപയോഗ ഊർജ്ജത്തിലൂടെ ഉത്പാദിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം നിറവേറ്റാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

മെഹ്സാനയിലെ സുജ്ജൻപുരയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവുമായി (BESS) സംയോജിപ്പിച്ച്് സോളാർ പവർ പ്രോജക്ട് വഴിയാണ് മൊധേര സൂര്യക്ഷേത്രത്തിലും നഗരത്തിലും സൗരോർജ്ജ ഉത്പാദനം ആരംഭിച്ചത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തിയ പദ്ധതിയാണിത്. ഇതിനായി 12 ഹെക്ടർ സ്ഥലം ഗുജറാത്ത് സർക്കാർ വിട്ടുകൊടുത്തു.

80.66 കോടി രൂപയാണ് ആകെ ചെലവ്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും രണ്ടു ഘട്ടങ്ങളിലായാണ് ഇത് ചെലവഴിച്ചത്. ആദ്യഘട്ടത്തിൽ 69 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 11.66 കോടി രൂപയും ചെലവഴിച്ചു.

ഈ പദ്ധതിയിലൂടെ മൊധേര രാജ്യത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ ഉത്പാദന ഗ്രാമമായി മാറുന്നു. സോളാർ അധിഷ്ഠിത അൾട്രാ മോഡേൺ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ ഉള്ള ആദ്യത്തെ ആധുനിക ഗ്രാമമായിരിക്കും ഇത്. മൊധേരയിലെ ജനങ്ങൾ വൈദ്യുതി ബില്ലിൽ 60% മുതൽ 100% വരെ ലാഭിക്കുമെന്നതും ഒരു സവിശേഷതയാണ്.

സൂര്യക്ഷേത്രത്തിലെ ഹെറിറ്റേജ് ലൈറ്റിംഗും 3-ഡി പ്രൊജക്ഷനും ഇനി സൗരോർജ്ജത്തിൽ പ്രവർത്തിക്കും. മൊധേരയുടെ ചരിത്രത്തെക്കുറിച്ച് ഈ 3-ഡി പ്രൊജക്ഷൻ ഭക്തരെ അറിയിക്കും. ക്ഷേത്രപരിസരത്ത് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.

Tags: Narendra Modisolar power
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies