ടെൽ അവീവ് : ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയ്ക്ക് നേരെ ഇസ്രായേലിൽ ആക്രമണം. 18 കാരനായ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. ഇന്ത്യയിൽ നിന്ന് ഒരു വർഷം മുൻപ് കുടുംബത്തോടൊപ്പം ഇസ്രായേലിലേക്ക് കുടിയേറിയതായിരുന്നു യുവാവ്. വടക്ക് കിഴക്കൻ പ്രദേശത്തെ ജൂത സമുദായമായ ബനീ മെനാഷെ വിഭാഗക്കാരനായ യോൽ ലെഹിങ്കൽ(18) ആണ് കൊല്ലപ്പെട്ടത്.
വടക്കൻ ഇസ്രായേലിലെ കിർയാത് ഷിമോന നഗരത്തിൽ വെച്ചാണ് ആക്രമണം നടന്നത്. ഇന്ത്യയിൽ നിന്നുള്ള മറ്റൊരു സുഹൃത്തിനെ കാണാനെത്തിയതായിരുന്നു യോൽ. സുഹൃത്തിന്റെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെയാണ് അക്രമം നടന്നത്. 20 ഓളം പേർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.
രാത്രിയോടെ ഇവർ യോലിന്റെ വീട്ടിലേക്ക് വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ 15 കാരനായ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 13-ും 15-ും പ്രായത്തിനിടയിലുളള കുട്ടികളെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു.
Comments