ഹോങ്കോംഗ് : അപൂർവ ഇനം പിങ്ക് വജ്രം റെക്കോഡ് വിലയ്ക്ക് ലേലത്തിൽ വിറ്റുപോയതായി റിപ്പോർട്ട്. 11.15 കാരറ്റ് വില്യംസൺ പിങ്ക് സ്റ്റാർ ലേലത്തിൽ നേടിയത് 57.7 ദശലക്ഷം ഡോളറാണ്. അതായത് ഏകദേശം 480 കോടി രൂപ മൂല്യമാണ് പിങ്ക് വജ്രം സ്വന്തമാക്കിയത്. ഒരു രത്നത്തിന് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് പിങ്ക് വജ്രം നേടിയത്. കലാമൂല്യമുള്ള വസ്തുക്കളുടെ വിൽപ്പനയുടെ ഇടനിലക്കാരായ സാതെബീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്ളോറിഡ സ്വദേശിയാണ് വജ്രം സ്വന്തമാക്കിയത്. ലേലത്തിൽ വിറ്റഴിഞ്ഞ രണ്ടാമത്തെ വലിയ പിങ്ക് വജ്രം സ്വന്തമാക്കിയ ആളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അപൂർവ ഇനം രത്നമായതിനാൽ ആഗോള വിപണിയിൽ വൻ വിലയ്ക്കാണ് വിറ്റഴിയുന്നത്. ആകർഷണീയതയും ഉയർന്ന ഡിമാൻഡുമാണ് വജ്രത്തിന്റെ മൂല്യത്തെ ഉയർന്ന നിലയിൽ തുടരാൻ അനുവദിക്കുന്നത്.
സിടിഎഫ് പിങ്ക് സ്റ്റാർ, എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് സമ്മാനമായി നൽകിയ 23.6 കാരറ്റ് വില്യംസൺ സ്റ്റോൺ എന്നീ വജ്രങ്ങളിൽ നിന്നാണ് വില്യംസൺ സ്്റ്റോൺ എന്നീ വജ്രങ്ങളിൽ നിന്നാണ് വില്യംസൺ പിങ്ക് സ്റ്റാറിന് പേര്് ലഭിച്ചത്.















