കോട്ടയം: അമയന്നൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു. അയ്യൻകുന്ന് കളത്തുപറമ്പിൽ സുനിൽ കുമാർ (52), ഭാര്യ മഞ്ജുള എന്നിവരാണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് ദാരുണ സംഭവം ആദ്യം കണ്ടത്.
തുടർന്ന് മകന്റെ നിലവിളി കേട്ടാണ് അയൽവാസികൾ സംഭവം അറിഞ്ഞത്. തുടർന്ന് അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.
Comments