ന്യൂഡൽഹി : രാജ്യദ്രോഹ കേസിൽ ജയിലിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകനായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലഖ്‌നൗ ജില്ലാ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. പല തവണ മാറ്റി വച്ച ശേഷമാണ് ഹർജിഇന്ന് ലഖ്‌നൗ കോടതി പരിഗണിക്കുന്നത്.
യു.എ.പി.എ കേസിൽ സുപ്രിംകോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. സെപ്തംബർ 29ന് കോടതി പരിഗണിച്ച കേസ് ജഡ്ജി അവധിയായതിനാൽ പത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു.
2020 ഒക്ടോബർ അഞ്ചിനാണ് ഹത്രാസിലേക്കുള്ള വഴി മദ്ധ്യേ കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കാൻ എത്തിയപ്പോഴായിരുന്നു പോലീസ് നീക്കം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാപ്പൻ പോപ്പുലർഫ്രണ്ടുമായി ചേർന്ന് നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ പോലീസ് കണ്ടെത്തി. ഇതേ തുടർന്ന് ജയിലിൽ അടയ്‌ക്കുകയായിരുന്നു.
Comments