പത്ത് ദിവസം നീളുന്ന തീർത്ഥാടന യാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേ; ഭാരത് നേപ്പാൾ അഷ്ടയാത്രയ്ക്കായി ഇപ്പോൾ ബുക്ക് ചെയ്യാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്ത് ദിവസം നീളുന്ന തീർത്ഥാടന യാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേ; ഭാരത് നേപ്പാൾ അഷ്ടയാത്രയ്‌ക്കായി ഇപ്പോൾ ബുക്ക് ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 01:53 pm IST
FacebookTwitterWhatsAppTelegram

പത്ത് ദിവസം നീളുന്ന അടിപൊളി യാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേ. പ്രസിദ്ധമായ ആരാധനാലയങ്ങളിൽ കൂടിയുള്ള ഒരു തീർത്ഥാടന പാക്കേജാണ് യാത്രക്കാർക്കായി റെയിൽവേ ഒരുക്കിയിരിക്കുന്നത്. നേപ്പാളിലേക്കും ട്രെയിന് സർവീസ് ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ഗർഹി, സരയൂ ഘട്ട്, തുളസി മാനസ ക്ഷേത്രം, സങ്കടമോചന ക്ഷേത്രം, പ്രയാഗ് രാജ്, കാശി വിശ്വനാഥ് ഇടനാഴി, വാരണാസി, ഗംഗാ ആരതി, ഗംഗ യമുന സംഗമം തുടങ്ങിയ ഇടങ്ങളിലെല്ലാം ഭക്തർക്ക് ഈ യാത്രയിലൂടെ എത്താനാകും.

ഇതിന് പുറമെ നേപ്പാളിൽ കാഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രം, ദർബാർ സ്‌ക്വയർ, സ്വയംഭൂനാഥ് സ്തൂപം എന്നീ ഇടങ്ങളും ഈ തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുന്നു. ഭാരത് നേപ്പാൾ അഷ്ടയാത്ര എന്നാണ് പാക്കേജിന് റെയിൽവേ നൽകിയിരിക്കുന്ന പേര്. ഈ വരുന്ന ഒക്ടോബർ 28നാണ് യാത്ര ആരംഭിക്കുന്നത്. ഒൻപത് രാത്രിയും പത്ത് പകലുമാണ് യാത്രയ്‌ക്കായി വേണ്ടി വരുന്നത്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ മൂന്ന് എസി ക്ലാസുകളിലായിട്ടാണ് തീർത്ഥാടകർക്കുള്ള യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്. അറുന്നൂറ് പേർക്ക് ഒരേസമയം യാത്രയിൽ പങ്കാളികളാകാം. ഗാസിയാബാദ്, ഡൽഹി, തുണ്ഡ്‌ല, കാൺപൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് തീർത്ഥാടകർക്ക് ഈ യാത്രയുടെ ഭാഗമാകാം.

ഭക്ഷണം ഉൾപ്പെടെയുള്ള തുകയാണ് പാക്കേജിൽ ഈടാക്കുന്നത്. ഇതിന് പുറമെ രാത്രിയിൽ ഹോട്ടലുകളിലെ താമസം, യാത്രാ ഇൻഷുറൻസ്, സെക്യൂരിറ്റി ചാർജ്, നികുതി തുടങ്ങിയവയെല്ലാം ടിക്കറ്റ് ചാർജിൽ ഉൾപ്പെടും. സിംഗിൾ ഒക്ക്യുപ്പെൻസിക്ക് 39,850 രൂപയാണ് ചിലവ്. ഡബിൾ ട്രിപ്പിൾ ഷെയറിന് 34,650 രൂപയും ചാർജ് വരും. അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് 31,185 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാർ കൊറോണ വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി അല്ലെങ്കിൽ ആധാർ എന്നിവ കൈവശം കരുതണം. www.irctctourism.com എന്ന വെബ്‌സൈറ്റിൽ നിന്ന് യാത്ര ബുക്ക് ചെയ്യാനും, കൂടുതൽ വിവരങ്ങൾ അറിയാനും സാധിക്കും.

Tags: IRCTCpilgrims
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies