ബീഫ് വിവാദത്തിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ട്; പത്രപ്രവര്‍ത്തക യൂണിയനും പങ്ക്; സംഘടനയ്‌ക്കെതിരെ മാദ്ധ്യമ പ്രവര്‍ത്തകര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബീഫ് വിവാദത്തിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ട്; പത്രപ്രവര്‍ത്തക യൂണിയനും പങ്ക്; സംഘടനയ്‌ക്കെതിരെ മാദ്ധ്യമ പ്രവര്‍ത്തകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 04:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്ത് സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയ കേരളാഹൗസ് ബീഫ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് ഡല്‍ഹിയിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍. കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയ്‌ക്ക് കൂട്ടുനിന്നതായും രാജ്യതലസ്ഥാനത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കേരളാ ഹൗസ് കാന്റീനില്‍ ഗോമാംസം വിളമ്പുന്നു എന്ന വ്യാജവാര്‍ത്ത ചില ഹിന്ദു സംഘടനകളെ അറിയിച്ച് സംഘര്‍ഷം സൃഷ്ടിച്ചത് ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പനും നിലവിലെ യൂണിയന്‍ ദല്‍ഹി ഘടകം സെക്രട്ടറി ധനസുമോദും ചേര്‍ന്നാണെന്നാണ് ആരോപണം.

കേരള ഹൗസ് കാന്റീനിലെ ‘പോത്തിറച്ചി’ ഫ്രൈയെ പശുവിറച്ചിയായി ഉത്തരേന്ത്യന്‍ ഹിന്ദു സംഘടനാ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് ധനസുമോദും കാപ്പനും ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തനെ സമീപിച്ചു. താന്‍ കേരളത്തില്‍ നിന്നുള്ള പഴയകാല എബിവിപി പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തിയാണ് ധനസുമോദ് ഹിന്ദു സംഘടന നേതാക്കളെ സമീപിച്ചത്. നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തന്‍ കേരളാ ഹൗസില്‍ എത്തി വിവരം തിരക്കിയതോടെ ബീഫ് വിളമ്പുന്നതായി മറുപടി ലഭിച്ചു. തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്‍ഷത്തിലേയ്‌ക്ക് നീളുകയായിരുന്നുവെന്നും മാദ്ധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

ബീഫിന്റെ പേരില്‍ കേരള ഹൗസിലുണ്ടായ സംഘര്‍ഷം മിനിട്ടുകള്‍ക്കകം ദേശീയ വാര്‍ത്തയായി. വിവാദമായതോടെ കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ വിശ്വാസ് മേത്ത കാന്റീനിലെ ബീഫ് വില്‍പ്പന തടഞ്ഞു. ഇതോടെ ഭക്ഷണത്തിനുള്ള അവകാശം നിഷേധിക്കുന്നുവെന്ന ആരോപണവുമായി ഇടതു സംഘടനകള്‍ രംഗത്തെത്തി. കേരളത്തിലെ എംപിമാര്‍ കേരള ഹൗസില്‍ ധര്‍ണ നടത്തി. ധന സുമോദിന്റെ നേതൃത്വത്തില്‍ കെയുഡബ്ല്യുജെയും കേരള ഹൗസില്‍ പ്രകടനം നടത്തിയതായും മാദ്ധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

പിന്നാലെ ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റുകള്‍ നടത്തുമെന്ന പ്രഖ്യാപനം നടത്തി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസും പ്രചരണം ഏറ്റുപിടിച്ചതോടെ സംഘപരിവാറിനെതിരായി പോപ്പുലര്‍ ഫ്രണ്ട് നടത്തിയ നീക്കം വിജയിക്കുകയായിരുന്നു. എന്നാല്‍ ഇന്റലിജന്‍സിന് സംഭവങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നതായും ആരോപണം ഉന്നയിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.

Tags: PFIsiddique kappanKUWJ
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies