ക്രിസ്റ്റ്യാനോ റൊണാൾഡോയെ '700 ക്ലബി'ലേക്ക് സ്വാഗതം ചെയ്ത് യുവരാജ് സിംഗ്: ക്രിക്കറ്റ് താരത്തിന്റെ അബദ്ധം ആഘോഷമാക്കി ട്രോളർമാർ-yuvraj singh welcomes cristiano ronaldo
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ‘700 ക്ലബി’ലേക്ക് സ്വാഗതം ചെയ്ത് യുവരാജ് സിംഗ്: ക്രിക്കറ്റ് താരത്തിന്റെ അബദ്ധം ആഘോഷമാക്കി ട്രോളർമാർ-yuvraj singh welcomes cristiano ronaldo

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 05:02 pm IST
India's Yuvraj Singh celebrates taking the wicket of The Netherlands' Wesley Baressi during their ICC Cricket World Cup group B match in New Delhi March 9, 2011. REUTERS/Adnan Abidi (INDIA - Tags: SPORT CRICKET)

India's Yuvraj Singh celebrates taking the wicket of The Netherlands' Wesley Baressi during their ICC Cricket World Cup group B match in New Delhi March 9, 2011. REUTERS/Adnan Abidi (INDIA - Tags: SPORT CRICKET)

Facebook
Twitter
WhatsAppTelegram

പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ ക്ലബ് ഫുട്‌ബോളിൽ 700 ഗോളുകൾ തികച്ച് ചരിത്ര നേട്ടത്തിന് അർഹനായിരിക്കുകയാണ്. ലോകത്ത് ആദ്യമായാണ് ഒരു ഫുട്‌ബോൾ താരം ഈ നേട്ടം കൈവരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെതിരെ ഗോൾ നേടിയാണ് 700 തികച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൊണാൾഡോ 44ാം മിനിറ്റിലാണ് ഗോളടിച്ചത്. മത്സരത്തിൽ 2-1ന് ജയിക്കാനും റൊണാൾഡോയുടെ ഗോളിലൂടെ മാഞ്ചസ്റ്ററിന് സാധിച്ചു. ലോകത്തെമ്പാടുമുളള പ്രമുഖരുടെയും ആരാധകരുടെയും അഭിനന്ദനങ്ങളാണ് ഈ പോർച്ചുഗീസ് താരം ഏറ്റുവാങ്ങുന്നത്. അതിനിടെ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ അഭിനന്ദനം സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തി.

ട്വിറ്ററിലൂടെയാണ് ഇതിഹാസ താരത്തെ യുവരാജ് അഭിനന്ദിച്ചത്. ‘രാജാവ് തിരിച്ചെത്തി! ഫോം താൽക്കാലിക ക്ലാസ് ആണ് ! @ക്രിസ്റ്റ്യാനോ 700 ക്ലബ്ബിലേക്ക് സ്വാഗതം!’ യുവരാജ് തന്റെ ട്വീറ്റിൽ കുറിച്ചു. റൊണാൾഡോയെ 700 ക്ലബിലേക്ക് സ്വാഗതം ചെയ്ത ട്വീറ്റിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

King 👑 is back ! Form is temporary class is forever !!! @Cristiano welcome to 700 club ! No7 #GOAT𓃵 #legend siiiiiiiiiiii !!!!! @ManUtd

— Yuvraj Singh (@YUVSTRONG12) October 9, 2022

ആദ്യമായാണ് ഒരു താരം ക്ലബ് ഫുട്‌ബോളിൽ 700 തികയ്‌ക്കുന്നത്. പിന്നെ എങ്ങനെയാണ് 700 ക്ലബിലേക്ക് സ്വാഗതം ചെയ്യുക എന്നതാണ് വിമർശകരുടെ ചോദ്യം. ‘സഹോദരാ ആദ്യം ഇംഗ്ലീഷ് പഠിക്കൂ, അദ്ദേഹമാണ് ആദ്യമായി 700 ഗോളുകൾ ക്ലബ് ഫുട്‌ബോളിൽ സ്‌കോർ ചെയ്യുന്നത്. നിങ്ങൾ ഈ ക്ലബിലില്ല എന്നായിരുന്നു ഒരാളുടെ ട്വീറ്റ്.

Tumhare bhi 700 goal hai kya yuvi paaji??

— Arjun (@areyarjun) October 9, 2022

He is only one in 700 club.

— MXM (@MindXMaths) October 9, 2022

Welcome to 700 club? He is the only one there

— Aman (@aman8o8) October 9, 2022

മറ്റൊരു ട്വീറ്റ് ഇതായിരുന്നു ‘നിങ്ങൾ നിലവിൽ ആ ക്ലബിൽ അംഗമാണെന്ന പോലെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. റോണാൾഡോ 945 മത്സരങ്ങളിൽ നിന്നാണ് 700 തികച്ചത്. ഇതോടെ പോർച്ചുഗീസ് താരത്തിന്റെ ആകെ ഗോളുകൾ 817 ആയി. രാജ്യത്തിന് വേണ്ടി ഇതുവരെ 117 ഗോളുകൾ നേടിയിട്ടുണ്ട്. ഇത് നിലവിൽ ലോക റെക്കോർഡാണ്.

റൊണാൾഡോ സ്പാനിഷ് ലീഗിലെ കരുത്തന്മാരായ റയൽ മാഡ്രിഡിന് വേണ്ടിയാണ്(450) കൂടുതൽ സ്‌കോർ ചെയ്തത്. മാഞ്ചസ്‌ററർ യുണൈറ്റ(144), യുവന്റസ്(101) എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് വേണ്ടിയുളള പ്രകടനം. അതിനുപുറമെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും കൂടുതൽ ഗോളുകൾ(140) നേടിയതിന്റെ ബഹുമതിയും ക്രിസ്റ്റിയാനോയ്‌ക്ക് തന്നെയാണ്.

Tags: yuvraj singhക്രിസ്റ്റ്യാനോ റൊണാൾഡോ
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies