900 മീറ്റർ നീളം, 900 കോടിക്കടുത്ത് നിർമ്മാണ ചിലവ്; അറിയാം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മഹാകാൽ ഇടനാഴിയുടെ വിശേഷങ്ങൾ (വീഡിയോ)- Mahakal corridor
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

900 മീറ്റർ നീളം, 900 കോടിക്കടുത്ത് നിർമ്മാണ ചിലവ്; അറിയാം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മഹാകാൽ ഇടനാഴിയുടെ വിശേഷങ്ങൾ (വീഡിയോ)- Mahakal corridor

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 03:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭക്തലക്ഷങ്ങളും സഞ്ചാരികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉജ്ജൈനിലെ മഹാകാൽ ഇടനാഴി അൽപ്പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ഇടനാഴികളിൽ ഒന്നാണ് ഇത്. 900 മീറ്ററാണ് ഇതിന്റെ നീളം.

മഹാകാലേശ്വർ ക്ഷേത്ര നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മഹാകാൽ ഇടനാഴി നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ അതിപ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നായ മഹാകാലേശ്വർ ക്ഷേത്രത്തിന്റെ ഭാഗമാണ് മഹാകാലേശ്വർ ഇടനാഴി. രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് മഹാകാലേശ്വർ ജ്യോതിർലിംഗം. ക്ഷേത്രത്തിന്റെ സമീപത്തെ രുദ്രസാഗർ തടാകവും ക്ഷേത്ര നവീകരണ പദ്ധതിയുടെ ഭാഗമായി പുനർനവീകരിക്കുന്നുണ്ട്.

ഉജ്ജൈൻ നഗരത്തിന്റെ സൗന്ദര്യവത്കരണവും ശുചീകരണവും മഹാകാലേശ്വർ ക്ഷേത്ര നവീകരണ പദ്ധതിയുടെ ഭാഗമാണ്. നഗരത്തെ തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. 2.82 ഹെക്ടർ ഉണ്ടായിരുന്ന ജ്യോതിർലിംഗ ക്ഷേത്രം, 47 ഹെക്ടർ വിസ്തൃതിയിലാണ് പുനർനവീകരിക്കുന്നത്. രുദ്രസാഗർ ക്ഷേതൃത്തിന്റെ ഭാഗമായ 17 ഹെക്ടറും പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നു.

മഹാദേവന്റെയും പാർവതീ ദേവിയുടെയും മറ്റ് ദേവീ ദേവന്മാരുടെയും ഇരുനൂറിൽപ്പരം ശിൽപ്പങ്ങൾ ഇടനാഴിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇടനാഴിയുടെ പ്രവേശന കവാടത്തിന്റെ സമീപത്തായി നന്ദി ദ്വാർ, പിനാകി ദ്വാർ എന്നിങ്ങനെ മനോഹരമായ രണ്ട് ഗോപുരവാതിലുകളും പണികഴിപ്പിച്ചിട്ടുണ്ട്.

മനോഹരമായ 108 കൽമണ്ഡപങ്ങൾ, ജലധാരകൾ, ശിവപുരാണത്തിലെ വിവിധ കഥാസന്ദർഭങ്ങൾ വിവരിക്കുന്ന അൻപതോളം ഛായാചിത്രങ്ങൾ എന്നിവ ഇടനാഴിയുടെ സുപ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

മഹാകാലേശ്വർ ക്ഷേത്ര നവീകരണ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ യോഗാ കേന്ദ്രം, കാഴ്ച ബംഗ്ലാവ് എന്നിവ ഉൾപ്പെടുന്ന വിനോദ കേന്ദ്രം നിർമ്മിക്കും. പദ്ധതിക്കായി മദ്ധ്യപ്രദേശ് സർക്കാർ 856 കോടി രൂപയാണ് ചിലവഴിക്കുക. തീർത്ഥാടകർക്കും സഞ്ചാരികൾക്കുമായി 23.90 കോടി രൂപ ചിലവിൽ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നുണ്ട്. 316 കോടി രൂപ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് വേണ്ടി മാത്രമായി ചിലവാകും.

#Repost | @kishanreddybjp

Jai Mahakal 🔱

The first phase of the Shree Mahakaleshwar Temple Corridor of Ujjain is all set to be inaugurated by Hon’ble PM Shri @narendramodi Ji tomorrow 11th, October.

Glimpse of the magnificent #ShriMahakalLok :

(1/2) pic.twitter.com/8zTQoPoTiF

— Ministry of Tourism (@tourismgoi) October 10, 2022

Tags: Narendra Modiujjain
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies