ആലപ്പുഴ: അയൽവീട്ടിലെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 30,000 രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. നെടുമുടി പഞ്ചായത്തിലെ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പിൽ സോണിച്ചനെ (46) ആണ് കോടതി ശിക്ഷിച്ചത്. സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് സോണിച്ചന്റെ വീട്ടിൽ കയറിനിന്ന 13 വയസ്സുകാരനെയാണ് ഇയാൾ പീഡിപ്പിച്ചത്.
നെടുമുടി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ആഷ്.കെ.ബാൽ ആണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 25,000 രൂപ കുട്ടിക്ക് നൽകാനും നിർദ്ദേശമുണ്ട്. യുക്തമായ നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Comments