ബക്രീദ് അതിജീവിച്ചാൽ നിങ്ങൾക്ക് മുഹറത്തിന് നൃത്തം ചെയ്യാം; കോൺഗ്രസിന്റെ പ്രധാനമന്ത്രി മുഖത്തെക്കുറിച്ച് മല്ലികാർജ്ജുൻ ഖാർഗെയുടെ മറുപടി; മുസ്ലീങ്ങളെ അവഹേളിച്ചുവെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബക്രീദ് അതിജീവിച്ചാൽ നിങ്ങൾക്ക് മുഹറത്തിന് നൃത്തം ചെയ്യാം; കോൺഗ്രസിന്റെ പ്രധാനമന്ത്രി മുഖത്തെക്കുറിച്ച് മല്ലികാർജ്ജുൻ ഖാർഗെയുടെ മറുപടി; മുസ്ലീങ്ങളെ അവഹേളിച്ചുവെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 08:49 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുൻ ഖാർഗെ മുസ്ലീം സമുദായത്തെ അവഹേളിച്ചുവെന്ന് ബിജെപി. വോട്ട് തേടി മദ്ധ്യപ്രദേശിൽ എത്തിയ ഖാർഗെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് നൽകിയ മറുപടിയാണ് വിവാദമായത്.

പാർട്ടിയുടെ അടുത്ത പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യമാണ് മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചത്. ഇതിനുളള മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായത്. നാട്ടിൽ ഒരു പറച്ചിലുണ്ട്, ബക്രീദ് അതിജീവിച്ചാൽ നിങ്ങൾക്ക് മുഹറത്തിന് നൃത്തം ചെയ്യാമെന്ന്. ആദ്യം എന്നെ പ്രസിഡന്റാക്കൂ, ആരാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് അപ്പോൾ ചർച്ച ചെയ്യാമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

ഇപ്പോൾ സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് താൻ വന്നിട്ടുളളതെന്നും ബാക്കിയുളള കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും പറഞ്ഞ് അദ്ദേഹം കൂടുതൽ ചോദ്യങ്ങളിൽ നിന്ന് ഒഴിവാകുകയും ചെയ്തു.

എന്നാൽ ഖാർഗെ മുസ്ലീങ്ങളെ അവഹേളിച്ചുവെന്ന് ബിജെപി ചൂണ്ടിക്കാട്ടി. മുഹറം ആഘോഷത്തിന്റെ അവസരമല്ലെന്ന കാര്യം പോലും അദ്ദേഹം മറന്നുപോയെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ല ട്വിറ്ററിൽ പ്രതികരിച്ചു. കുടുംബത്തിന്റെ പകരക്കാരനായ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് സ്ഥാനാർത്ഥിയെന്നാണ് അദ്ദേഹം ഖാർഗെയെ വിശേഷിപ്പിച്ചത്.

എന്നാൽ ബിജെപിയെ നേരിടുകയാണ് കോൺഗ്രസിന് മുൻപിലുളള ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഖാർഗെ ആവർത്തിച്ചു. പല രീതിയിൽ കോൺഗ്രസ് ഇതിനുളള പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു. തിരുവനന്തപുരം എംപി ശശി തരൂരാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗെയുടെ എതിരാളി.

Tags: MALLIKARJUN KHARGEbakridബിജെപികോൺഗ്രസ്മല്ലികാർജ്ജുൻ ഖാർഗെ
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies