പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു. 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ്. സംഭവങ്ങൾക്ക് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. ഇലന്തൂരിലെ ഇരട്ട ആഭിചാരക്കൊലയുടെ പശ്ചാത്തലത്തിലാണ് പത്തനംതിട്ടയിവെ തിരോധാനക്കേസുകളിൽ പുനരന്വേഷണം നടത്തുന്നത്. 12 കേസുകളും വിശദമായി അന്വേഷിക്കാനാണ് പോലീസ് തീരുമാനം.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ വീണ്ടും സമഗ്രമായി അന്വേഷിക്കും. എസ്എച്ച്ഒമാർക്ക് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിൽ മൂന്നെണ്ണം ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇലന്തൂരിലെ ആഭിചാരക്കൊലക്കേസും ഈ സ്റ്റേഷൻ പരിധിയിലാണ് വരുന്നത്.
Comments