മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. അരക്കിലോ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം കാളികാവ് സ്വദേശി ഫസലുദ്ദീൻ പിടിയിലായിട്ടുണ്ട്.
വിമാനത്താവളത്തിന് പുറത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കടത്തിക്കൊണ്ടുവന്ന സ്വർണം ഫസലുദ്ദീൻ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പോലീസ് പിടികൂടിയത്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ വിദേശത്ത് നിന്നും സ്വർണം കടത്തിയത്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച നിലയിൽ ആയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ കരിപ്പൂരിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
ഇതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിട്ടുണ്ട്. 4.25 കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
Comments