പൊക്കം വെയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പരസ്യത്തിന് പിന്നാലെ പോകരുതേ....ഇതൊന്ന് ശ്രദ്ധിച്ചാൽ കുട്ടികളുടെ ഉയരം വർധിപ്പിക്കാം-Foods That Can Help In Increasing The Height Of Children
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊക്കം വെയ്‌ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പരസ്യത്തിന് പിന്നാലെ പോകരുതേ….ഇതൊന്ന് ശ്രദ്ധിച്ചാൽ കുട്ടികളുടെ ഉയരം വർധിപ്പിക്കാം-Foods That Can Help In Increasing The Height Of Children

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 10:41 pm IST
FacebookTwitterWhatsAppTelegram

വളർച്ചയുടെ കാലഘട്ടമാണ് കുട്ടിക്കാലം. ശാരീരികമായും മാനസികമായും വളർച്ച നേടുന്ന പ്രായത്തിൽ കുട്ടികൾക്ക് അനിവാര്യമായ ഒന്നാണ് ഭക്ഷണം. ആരോഗ്യകരമായ ആഹാരമുണ്ടെങ്കിൽ മാത്രമാണ് ആരോഗ്യകരമായ ഭാവിയുമുണ്ടാകൂ. പായ്‌ക്കറ്റിൽ ലഭിക്കുന്നതും കുപ്പിയിൽ ലഭിക്കുന്നതുമായ ആഹാരത്തിന്റെ പിറകെ പോകാതെ വീട്ടിൽ ലഭ്യമാകുന്ന പോഷക സമൃദ്ധമായ ആഹാരമാണ് കുട്ടികൾക്ക് നൽകേണ്ടത്.

വളർച്ചയെന്നാൽ തൂക്കം കൂടുന്നതിനെക്കാൾ ഉയരം വയ്‌ക്കുകയെന്നതാണ്. കാരണം നിശ്ചിത പ്രായം മാത്രമെ ഒരാൾക്ക് ഉയരം വെയ്‌ക്കുകയുള്ളു. എന്നാൽ ഏത് പ്രായത്തിലും ഏറ്റകുറച്ചിലുകൾ ഉണ്ടാകുന്ന ഒന്നാണ് ശരീരഭാരമെന്നത്. പല ഘടകങ്ങൾ ചേർന്നാണ് ഉയരത്തെ തീരുമാനിക്കുന്നത്. സ്ത്രീയ്‌ക്ക് 18 വയസ്സുവരെയും പുരുഷന് 21 വയസ്സുവരെയുമാണ് ഉയരം വെയ്‌ക്കുക. ശരാശരി സ്ത്രീയ്‌ക്ക് 5 അടി 6 ഇഞ്ചും പുരുഷന് 5 അടി 7 ഇഞ്ച് ഉയരവുമാണ് ആവശ്യം. ഉയരം വർദ്ധിപ്പിക്കാൻ കഴിയുന്ന ഒന്നാണെന്ന് യാഥാർത്ഥ്യം മനസിലാക്കി അത്തരം രീതിയിലുള്ള ആഹാരം കുട്ടികൾക്ക് നൽകിയാൽ ഉയരം വർദ്ധിപ്പിക്കാം. പാരമ്പര്യം, വ്യായാമം, ഭക്ഷണം എന്നിവ ഇതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഒരു വ്യക്തിയുടെ ഉയരവും കഴിക്കുന്ന ഭക്ഷണരീതിയും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന യാഥാർത്ഥ്യം പലർക്കുമറിയില്ല.

ഇത്തരത്തിൽ കുട്ടികളെ പൊക്കമുള്ളവരാക്കി മാറ്റുന്ന ആഹാര പദാർത്ഥങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മീൻ: ഉയരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാന പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുള്ള ഭക്ഷണമാണ് മീൻ. ഇതിന് പുറമെ കാൽസ്യം, ഫോസ്ഫറസ്, സേലനിയം, അയേൺ എന്നിവയെല്ലാം അടങ്ങിയിരിയ്‌ക്കുന്നു. 2017-ലെ പഠന റിപ്പോർട്ട് പ്രകാരം കുട്ടികൾക്ക് ഉയരം വർദ്ധിപ്പിയ്‌ക്കുന്നതിന് പുറമേ ഹൃദയാരോഗ്യം, പ്രതിരോധശേഷി, മസ്തിഷ്‌ക വളർച്ചയ്‌ക്കും പ്രവർത്തനത്തിനും ഗുണകരമാണ് മീൻ.

മുട്ട : പ്രാട്ടീനിന്റെ കലവറയാണ് മുട്ട. ഇവയുടെ വെളുത്ത ആൽബുമനിൽ 100 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും മഞ്ഞക്കരുവിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഒഴിവാക്കുന്നതാണ് ഉത്തമം. മുട്ടയിൽ ഉയരം വെയ്‌ക്കാൻ സഹായിക്കുന്ന പോഷകമായ വിറ്റാമിൻ ബി 2 അടങ്ങിയിട്ടുണ്ട്. ഉയരം കൂട്ടാൻ ചെറുപ്പം മുതലേ 2-4 മുട്ടകൾ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

സോയാബീൻ : സസ്യാഹാരത്തിൽ പ്രോട്ടീൻ കൂടുതൽ അടങ്ങിയിരിക്കുന്നത് സോയാബീനിലാണ്. എല്ലുകളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്ന പ്രധാന ആഹാരമാണ് ഇത്. ദിവസവും 50 ഗ്രാം സോയബീൻ വീതം കഴിച്ചാൽ ഉയരം വർദ്ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.

വാഴപ്പഴം : വളർച്ചയെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങളായ പൊട്ടാസ്യം, മാംഗനീസ്, കാൽസ്യം, ലയിക്കുന്ന നാരുകൾ, വിറ്റാമിൻ ബി 6, സി, എ, തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് വാഴപ്പഴം. കുട്ടിക്ക് ഉയരം വർദ്ധിപ്പിക്കുന്നതിന് സമീകൃതാഹാരം തിരഞ്ഞെടുക്കുമ്പോൾ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാണിത്. ഉയരം വർദ്ധിപ്പിയ്‌ക്കുന്നതിന് പുറമേ ബാലൻസ്ഡ് ഡയറ്റ് കൂടിയാണിത്.

ജാഗ്രത…! സസ്യാഹാരം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗവേഷകർ

ഇലക്കറികൾ : വൈറ്റമിൻ എ, സി, കെ, ഫൈബർ, ഫോളേറ്റ്, മഗ്‌നീഷ്യം, കാൽസ്യം എന്നിവയെല്ലാം തന്നെ ഇതിൽ അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം കുട്ടിയുടെ ഉയരം വർദ്ധിപ്പിയ്‌ക്കുന്നതിൽ പ്രധാന പങ്ക് വഹിയ്‌ക്കുന്നു.

പാലുൽപന്നങ്ങൾ : പാൽ, തൈര്, പനീർ, ബട്ടർ, നെയ്യ് എന്നിവയെല്ലാം തന്നെ എല്ലുകളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നവയാണ്. ഇവ കാൽസ്യം സമ്പുഷ്ടമാണ്. കാൽസ്യം ശരീരം വലിച്ചെടുക്കാൻ വേണ്ട വൈറ്റമിൻ ഡിയും ഇവയിൽ അടങ്ങിയിരിയ്‌ക്കുന്നുണ്ട്. വൈറ്റമിൻ ഡിയുടെ കുറവ് ഉയരക്കുറവിന് കാരണമാകുന്നു. വൈറ്റമിൻ ഡിയുടെ സ്വാഭാവിക ഉറവിടമാണ് സൂര്യപ്രകാശം. ഇതിനാൽ കുട്ടികൾക്ക് സൂര്യപ്രകാശം ലഭിയ്‌ക്കുകയെന്നതും പ്രധാനമാണ്. ഇതു പോലെ ധാന്യങ്ങളും നല്ലതാണ്. ബ്രൗൺ റൈസ്, ചോളം, തവിടുള്ള ഗോതമ്പ് എന്നിവയെല്ലാം ഗുണം നൽകുന്നവയാണ്.

Tags: foodheight
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies