പാകിസ്താനെതിരായ തകർപ്പൻ ജയത്തിന് ശേഷം മൈതാനത്ത് ശ്രീലങ്കൻ വനിതാ ടീമിന്റെ സംഘനൃത്തം; ആഘോഷപൂർവ്വം ഏറ്റെടുത്ത് ആരാധകർ (വീഡിയോ)- Sri Lankan team's winning dance against Pakistan goes viral
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെതിരായ തകർപ്പൻ ജയത്തിന് ശേഷം മൈതാനത്ത് ശ്രീലങ്കൻ വനിതാ ടീമിന്റെ സംഘനൃത്തം; ആഘോഷപൂർവ്വം ഏറ്റെടുത്ത് ആരാധകർ (വീഡിയോ)- Sri Lankan team’s winning dance against Pakistan goes viral

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 11:15 pm IST
FacebookTwitterWhatsAppTelegram

സിൽഹട്ട്: വനിതാ ഏഷ്യാ കപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നതിന്റെ ആഹ്ലാദം താളക്രമത്തിലുള്ള നൃത്തച്ചുവടുകളിലൂടെ പ്രകടിപ്പിച്ച് ശ്രീലങ്കൻ താരങ്ങൾ. മൈതാനത്ത് ഫ്യൂഷൻ ഡാൻസിന് സമാനമായി നൃത്തം ചെയ്ത് കാണികൾക്ക് വിരുന്നൊരുക്കിയ ലങ്കൻ ടീമിന്റെ ആഹ്ലാദ പ്രകടനം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

#ApeKello celebrating in style 💃

Sri Lanka qualified for the finals of the Women’s #AsiaCup2022 after winning against Pakistan by 1 run. pic.twitter.com/WXHkGcQJdd

— Sri Lanka Cricket 🇱🇰 (@OfficialSLC) October 13, 2022

വ്യാഴാഴ്ച നടന്ന ഏഷ്യാ കപ്പ് രണ്ടാം സെമി ഫൈനലിൽ ആയിരുന്നു പാകിസ്താനെതിരായ ശ്രീലങ്കയുടെ ആവേശ ജയം. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ഒരു റണ്ണിനാണ് ശ്രീലങ്ക പാകിസ്താനെ പരാജയപ്പെടുത്തിയത്.

സിൽഹട്ട് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കൻ വനിതകൾ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അനുഷ്ക സഞ്ജീവനി, ഹർഷിത സമരവിക്രമ, നിലാക്ഷി ഡിസിൽവ, ഹസീനി പെരേര എന്നിവരുടെ ബാറ്റിംഗ് മികവിൽ ലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടി. പാകിസ്താന് വേണ്ടി നാഷ്ര സന്ധു 3 വിക്കറ്റുകൾ വീഴ്‌ത്തി.

2 വിക്കറ്റുകൾ വീഴ്‌ത്തിയ ഇനോക രണവീരയുടെ ബൗളിംഗ് കരുത്തിൽ 20 ഓവറിൽ ശ്രീലങ്ക പാകിസ്താനെ 121/6 എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു. 41 പന്തിൽ 42 റൺസ് നേടിയ പാകിസ്താൻ ക്യാപ്ടൻ ബിസ്മ മറൂഫിന്റെ പോരാട്ടം പാഴായി. അവസാന പന്തിലെ നിദ ദറിന്റെ റണ്ണൗട്ട് പാകിസ്താന്റെ പരാജയം ഉറപ്പിച്ചു. 26 പന്തിൽ 26 റൺസാണ് നിദ നേടിയത്. 4 ഓവറിൽ 17 റൺസിന് 2 വിക്കറ്റ് വീഴ്‌ത്തിയ ഇനോക രണവീരയാണ് മത്സരത്തിലെ താരം.

ഒക്ടോബർ 15 ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികൾ. ഒന്നാം സെമിയിൽ തായ്ലൻഡിനെ 74 റൺസിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം.

Tags: PakistanSri LankaWomen's Asia CupGroup Dance
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies