പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച് ആപ്പ് നേതാവ് ഗോപാൽ ഇറ്റാലിയ; പ്രധാനമന്ത്രിക്കെതിരെ ജാതീയ പരാമർശം; രൂക്ഷ വിമർശനവുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച് ആപ്പ് നേതാവ് ഗോപാൽ ഇറ്റാലിയ; പ്രധാനമന്ത്രിക്കെതിരെ ജാതീയ പരാമർശം; രൂക്ഷ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 07:20 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്ത് ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ ഗോപാൽ ഇറ്റാലിയക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും മൂന്ന് മണിക്കൂറിനുള്ളിൽ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാൽ ഇറ്റാലിയ പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബായെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത് വന്നത്. ഈ വീഡിയോ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം. ഗുജറാത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കും ഗോപാൽ ഇറ്റാലിയക്കും ജനങ്ങൾ മറുപടി നൽകുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന്റെ ആശിർവാദത്തോടെയാണ് ഗോപാൽ ഇറ്റാലിയ ഇത്തരം മോശം പരാമർശങ്ങൾ നടത്തുന്നതെന്നും സ്മൃതി ഇറാനി വിമർശിച്ചു. ‘ അരവിന്ദ് കെജ്രിവാൾ.. ഇപ്പോൾ നിങ്ങളുടെ അനുഗ്രഹത്തോടെ ഗോപാൽ ഇറ്റാലിയ പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബായെ ആണ് അധിക്ഷേപിക്കുന്നത്. ഞാൻ ഇതിന് മറുപടി നൽകുന്നില്ല. ഗുജറാത്തിലെ ജനങ്ങൾ എത്രമാത്രം ഇതിൽ കുപിതരാണെന്ന് മനസിലാക്കി തരാനും ഞാൻ ആഗ്രഹിക്കുന്നില്ല. എന്തായാലും നിങ്ങളുടെ വിധി നിശ്ചയിക്കപ്പെട്ടു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും’ സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

Arvind Kejriwal, gutter mouth Gopal Italia now abuses Hira Ba with your blessings. I profer no outrage, I don’t want to show how indignant Gujaratis are but know this you have been judged & your party shall be decimated electorally in Gujarat. Now the people will deliver justice. pic.twitter.com/Ljh9R1DamD

— Smriti Z Irani (@smritiirani) October 13, 2022

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന് പിന്നാലെയാണ് ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പ്രധാനമന്ത്രിക്കെതിരെ ജാതീയമായ പരാമർശങ്ങൾ നടത്തിയാണ് ഇറ്റാലിയ വിമർശിക്കുന്നത്. എന്നാൽ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇയാളെ വിട്ടയക്കുകയായിരുന്നു. ഇറ്റാലിയയുടെ മോചനത്തിൽ ഏറെ സന്തോഷിക്കുന്നുവെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്.

Tags: Narendra ModiAAPGopal Italia
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies