ന്യൂഡൽഹി: പെൺസുഹൃത്തിനൊപ്പം കറങ്ങി നടക്കുകയായിരുന്ന ഭർത്താവിനെ നടുറോഡിൽ നാട്ടുകാരുടെ മുന്നിലിട്ട് തല്ലിച്ചതച്ച് ഭാര്യയും സുഹൃത്തുക്കളും. ഗാസിയാബാദിലായിരുന്നു സംഭവം. അപ്രതീക്ഷിതമായിട്ടാണ് ഭർത്താവ് ഭാര്യയുടെ മുന്നിൽ അകപ്പെടുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാധനങ്ങൾ വാങ്ങിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇയാളുടെ ഭാര്യയും കൂട്ടുകാരും മാർക്കറ്റിൽ എത്തുന്നത്.
ഈ സമയം യുവാവും പെൺസുഹൃത്തിനൊപ്പം ഇവിടെ എത്തിയിരുന്നു. ഭർത്താവിനൊപ്പം മറ്റൊരു യുവതിയെ കണ്ട ഭാര്യ ഇയാളെ പിടികൂടി തുടർച്ചയായി മർദ്ദിക്കുകയായിരുന്നു. ഭാര്യയ്ക്കൊപ്പം ഇവരുടെ സുഹൃത്തുക്കളും ഭർത്താവിനെ മർദ്ദിക്കാൻ കൂടുന്നുണ്ട്. ഒപ്പമുള്ള യുവതിക്കും ഭാര്യയുടെ സുഹൃത്തുക്കളിൽ നിന്ന് അടി കിട്ടി. അതേസമയം സംഭവം എന്താണെന്ന് മനസിലാകാതെ മാർക്കറ്റിലുള്ളവർ ഇവർക്ക് ചുറ്റും കൂടി നിൽക്കുന്നതും വീഡിയോയിൽ കാണാം.
करवा चौथ के दिन दूसरी महिला काे शॉपिंग करवाने आया था पति। पत्नी ने पकड़ा। https://t.co/T3jB1xVOWn pic.twitter.com/gSFGxGaghn
— Ankit tiwari/अंकित तिवारी (@ankitnbt) October 13, 2022
യുവാവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പെൺസുഹൃത്തിന് മർദ്ദനമേൽക്കുന്നത്. സംഭവത്തിന് പിന്നാലെ ഭാര്യ ഭർത്താവിനും പെൺസുഹൃത്തിനുമെതിരെ പോലീസിൽ പരാതി നൽകി. ഭർത്താവുമായി വഴക്കിട്ട് മാതാപിതാക്കളുടെ കൂടെയാണ് ഇവർ താമസിച്ചിരുന്നത്. ഭർത്താവ് തന്നെ ചതിച്ചെന്നും, അവിചാരിതമായി മറ്റൊരു സ്ത്രീക്കൊപ്പം കണ്ടത് കൊണ്ട് അയാളെ മർദ്ദിച്ചതെന്നും ഭാര്യ പറയുന്നു.
Comments