കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. മലദ്വാരം വഴി കടത്താൻ ശ്രമിച്ച 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരന്റെ പക്കൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്.
അബുദാബിയിൽ നിന്നും കൊച്ചിയിലെത്തിയ 3എൽ 125 എന്ന വിമാനത്തിൽ വന്ന യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടയിൽ പിടികൂടിയത്. 1,162 കിലോഗ്രാം സ്വർണമാണ് പ്രതി കടത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി കസറ്റംസ് അറിയിച്ചു.
കഴിഞ്ഞ ദിവസം നാല് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കോഴിക്കോട്, മലപ്പുറം, കാസർഗോഡ് സ്വദേശികൾ മലദ്വാരത്തിലും അടിവസ്ത്രത്തിലുമായാണ് സ്വർണ്ണം കടത്തിയത്.
Comments