ഹിമാചലിൽ ഇത്തവണ ചരിത്രം വഴിമാറുമോ? അഭിപ്രായ വോട്ടെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ഇങ്ങനെ-Himachal assembly election opinion survey
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലിൽ ഇത്തവണ ചരിത്രം വഴിമാറുമോ? അഭിപ്രായ വോട്ടെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ഇങ്ങനെ-Himachal assembly election opinion survey

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 11:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അതിനിടെ സംസ്ഥാനത്തെ ജനവിധി സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ് ദേശീയ ചാനൽ പുറത്തുവിട്ടു. സി വോട്ടർ എബിപി വാർത്താ ചാനലിന് വേണ്ടി നടത്തിയ അഭിപ്രായ സർവേയിൽ ഭരണകക്ഷിയായ ബിജെപി അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുന്നു.

ഒക്ടോബർ 1നും 14നും ഇടയിലാണ് ഈ അഭിപ്രായ വോട്ടെടുപ്പ് നടന്നത്. ഇതിൽ 6,245 പേരുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി വീണ്ടും വിജയിക്കുന്നതായി സർവേ പറയുന്നു. മലയോര സംസ്ഥാനമായ ഹിമാചലിൽ ബിജെപിക്ക് 38-46 സീറ്റുകൾ ലഭിച്ച് ഭരണതുടർച്ചയുണ്ടാകുമെന്ന് പ്രവചിക്കുന്നു. പ്രതിപക്ഷമായ കോൺഗ്രസിന് 20-28 സീറ്റുകളും ലഭിക്കുമെന്നും അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു.

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി വലിയ ചലനമുണ്ടാകില്ലെന്ന് സർവെ അഭിപ്രായപ്പെടുന്നു. ആം ആദ്മിക്ക് കൂടി വന്നാൽ ഒരു സീറ്റ് ലഭിക്കും. മറ്റുള്ളവർക്ക് 0-3 സീറ്റുകൾ കിട്ടിയേക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാരിന്റെ പ്രവർത്തനത്തിലും സംസ്ഥാന സർക്കാരിന്റെ ഭരണത്തിലും ഹിമാചലിലെ ജനങ്ങൾ സംതൃപ്തരാണെന്ന് സർവെ അടിവരയിടുന്നു. സംസ്ഥാനത്തെ ജനങ്ങൾ ബിജെപിക്ക് വീണ്ടും അവസരം നൽകാനൊരുങ്ങുകയാണ്.

ഹിമാചൽ രാഷ്‌ട്രീയത്തിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും സംസ്ഥാനത്ത് അധികാരമാറ്റമുണ്ടാകുകയാണ് പതിവ്. എന്നാൽ ഇത്തവണ സംസ്ഥാനത്തെ ജനങ്ങൾ ഭരണകക്ഷിയായ ബിജെപിയെ പിന്തുണയ്‌ക്കുകയാണ്. അങ്ങനെ വന്നാൽ ഭരണം നിലനിർത്തിയെന്ന അപൂർവ്വനേട്ടം ബിജെപിയ്‌ക്ക് സ്വന്തമാക്കാം. 2017ലെ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുളള 68 സീറ്റുകളിൽ 44 നേടി ബിജെപി കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തു. കോൺഗ്രസിന് 21 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റും ലഭിച്ചു.

സംസ്ഥാനത്ത് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ 12ന് ആണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

 

Tags: himachal pradeshassembly electionopinion pollഅഭിപ്രായ വോട്ടെടുപ്പ്Narendra ModiCongressBJP
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies