ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു, ഇടപെടലുണ്ടാകണം; യുകെ പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് 180 ഹിന്ദു സംഘടനകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു, ഇടപെടലുണ്ടാകണം; യുകെ പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് 180 ഹിന്ദു സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 06:47 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബ്രിട്ടനിൽ ഹിന്ദു സമൂഹത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും അതിക്രമങ്ങളിലും ഇടപെടണമെന്നാവശ്യപ്പെട്ട് യുകെ പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് ഹിന്ദു സംഘടനകൾ. ലെസ്റ്ററിലെയും ബർമിംഗ്ഹാമിലെയും സംഭവവികാസങ്ങൾക്ക് പിന്നാലെ ഹിന്ദു സമൂഹം നേരിടുന്ന അതിക്രമങ്ങൾ തടഞ്ഞ് അവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 180 ബ്രിട്ടീഷ്-ഇന്ത്യൻ ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളും ലിസ് ട്രസിന് കത്ത് നൽകിയത്. നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ടെമ്പിൾസ്, ബിഎപിഎസ് ശ്രീ സ്വാമിനാരായൺ സൻസ്ത യുകെ, ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ്‌സ് അസോസിയേഷൻ യുകെ, ഇസ്‌കോൺ മാഞ്ചസ്റ്റർ, ഓം യുകെ( ഓർഗനൈസൈഷൻ ഓഫ് ഹിന്ദു മലയാളീസ് യുകെ ),   ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി(യുകെ), ഹിന്ദു ലോയേഴ്സ് അസോസിയേഷൻ(യുകെ), ഇൻസൈറ്റ് യുകെ ഉൾപ്പെടെയുള്ള സംഘടനകളാണ് കത്ത് കൈമാറിയത്.

ഹിന്ദുക്കൾക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങളും അതിക്രമങ്ങളും പോലീസ് അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. രാജ്യത്ത് അടുത്തിടെയായി വർദ്ധിച്ച് വരുന്ന ഹിന്ദു വിരുദ്ധതയ്‌ക്ക് കാരണമെന്താണ് സ്വതന്ത്ര അന്വേഷണം നടത്തണം. ആക്രമണങ്ങൾക്ക് ഇരയായ ഹിന്ദുക്കൾക്ക് അവരുടെ ബിസിനസുകൾ ഉൾപ്പെടെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സാമ്പത്തിക സഹായം നൽകണം. ബ്രിട്ടന്റെ ചില മേഖലകൾ എങ്ങനെയാണ് ഇത്തരം തീവ്രവാദ ആശയങ്ങളുടെ ഹബ്ബ് ആയി മാറിയത്? ഇതിലെല്ലാം അന്വേഷണം വേണം

നോട്ടിംഗ്ഹാമിലും വെംബ്ലിയിലും സമാനമായ രീതിയിൽ ഹിന്ദു സമൂഹത്തിനെതിരായ അക്രമങ്ങൾക്ക് ശ്രമം നടന്നിരുന്നു. അതുകൊണ്ട് തന്നെ ദീപാവലി സമയത്ത് അവർക്ക് മതിയായ സംരക്ഷണം നൽകണം. ഈ രാജ്യത്തെ നിയമങ്ങൾ ഏറ്റവും നല്ല രീതിയിൽ അനുസരിക്കുന്ന സമൂഹമാണ് തങ്ങളുടേതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന് മികച്ച സാമൂഹിക-സാമ്പത്തിക സംഭാവനകൾ ഹിന്ദു സമൂഹം നൽകുന്നുണ്ട്. എന്നിട്ടും ഇന്ന് ഈ രാജ്യത്ത് ഇന്ന് തങ്ങൾക്കെതിരെ ചിലർ ഉപരോധം ഏർപ്പെടുത്തുകയാണ്.

ലെസ്റ്ററിൽ ഉൾപ്പെടെ ഭയപ്പാടിലാണ് കഴിയുന്നത്. നിരവധി കുടുംബങ്ങൾ ഈ പ്രദേശം ഉപേക്ഷിച്ച് പോയി. ഇനിയും നിരവധി പേര്‍ പോകാനായി തയ്യാറെടുക്കുന്നു. തീവ്ര ഇസ്ലാമിക മതമൗലികവാദികളുടെ സംഘമാണ് ഇത്തരം അതിക്രമങ്ങൾക്ക് പിന്നിൽ. സമാധാനപരമായ അന്തരീക്ഷമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇത്തരം തീവ്ര ചിന്താഗതിക്കാർ തെറ്റായ വിവരങ്ങൾ പങ്കുവച്ചു. ധാരാളം ഹിന്ദുക്കൾ ശാരീരികമായി ആക്രമിക്കപ്പെട്ടു. അവരുടെ വീടുകൾക്ക് നേരെയും ആക്രമങ്ങൾ ഉണ്ടായി. അതിക്രമങ്ങൾക്ക് ഇരയായതെല്ലാം ഹിന്ദു സമൂഹമാണെന്ന കാര്യം പല മാദ്ധ്യമങ്ങളും മറച്ചുവയ്‌ക്കുകയായിരുന്നു. ഹിന്ദുക്കൾക്ക് പോലീസ് സംരക്ഷണം തേടേണ്ട അവസ്ഥ ഉണ്ടായി. മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഈ അവസ്ഥയ്‌ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Tags: UK PM
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies