ഇസ്ലാമാബാദ് : പട്ടാപ്പകൽ ഫുട്‌ബോൾ മത്സരത്തിനിടെ തോക്ക് ചൂണ്ടിയെത്തി ഭീകരർ യുവാവിനെ തട്ടിക്കൊണ്ട് പോയി. പാകിസ്താനിലെ ബലൂചിസ്താനിലാണ് സംഭവം. ഖുസ്ദാറിൽ ഫുട്‌ബോൾ മത്സരത്തിനിടെയാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അബ്ദുൾ ഹമീദ് മൊസിയാനിയെയാണ് തോക്ക് ചൂണ്ടിയെത്തിയ ഭീകരർ തട്ടിക്കൊണ്ട് പോയത്. ആളുകൾ നോക്കി നിൽക്കേയാണ് അക്രമം നടന്നത്. ആർത്തിരമ്പിക്കൊണ്ട് ഭീകരർ തോക്കുമായി ഓടുന്നത് വീഡിയോയിൽ കാണാനാകും. ഇത് കണ്ട ആളുകൾ നാല് ഭാഗത്തേക്കും ഓടി. തുടർന്ന് ഇവർ യുവാവിനെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
https://twitter.com/IFazilaBaloch/status/1580272752128561152?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1580272752128561152%7Ctwgr%5Eaff86cb4b327382aeff1da965f3600d39660a9b4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.firstpost.com%2Fworld%2Fwatch-facebook-live-catches-abduction-at-gunpoint-from-football-stadium-in-pakistan-balochistan-11451611.html
ബലൂചിസ്താനിൽ തിരോധാനക്കേസുകൾ വർദ്ധിച്ചുവരുന്നതിനിടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 505 പേരെയാണ് പാകിസ്താൻ പട്ടാളം തട്ടിക്കൊണ്ട് പോയത്. 147 പേരെ കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.















