മൂന്നാറിൽ നിന്ന് പിടികൂടിയ ഒറ്റക്കണ്ണൻ കടുവ ചത്തു; ജലാശയത്തിൽ ജഡം കണ്ടെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാറിൽ നിന്ന് പിടികൂടിയ ഒറ്റക്കണ്ണൻ കടുവ ചത്തു; ജലാശയത്തിൽ ജഡം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 07:00 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: മൂന്നാറിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. സീനിയറോടയിലെ ജലാശയത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ പോസ്റ്റ്‌മോർട്ടം നാളെ നടക്കും.

ഒരു കണ്ണിന് മാത്രം കാഴ്ചയുണ്ടായിരുന്ന കടുവയെ റേഡിയോ കോളർ ഘടിപ്പിച്ചായിരുന്നു പെരിയാറിൽ വിട്ടയച്ചത്. ഒക്ടോബർ ആറിനായിരുന്നു കടുവയെ പിടികൂടിയത്. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവ പരിഭ്രാന്തി സൃഷ്ടിക്കുകയും വളർത്തുമൃഗങ്ങളെ ആഹാരമാക്കുകയും ചെയ്തിരുന്നു. ഒടുവിൽ പിടികൂടിയതോടെ ഒക്ടോബർ എട്ടിനായിരുന്നു പെരിയാറിന്റെ ഉൾവനങ്ങളിലേക്ക് കടുവയെ തുറന്നുവിട്ടത്.

റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടിരുന്നതിനാൽ കടുവയെ കൃത്യമായി നിരീക്ഷിച്ചിരുന്നു. എന്നാൽ ഒക്ടോബർ 13ഓടെ ചില സാങ്കേതിക തകരാർ സംഭവിച്ചു. കടുവയുമായുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് ഓരോ മണിക്കൂർ ഇടവിട്ടും കടുവയുടെ സഞ്ചാരപാത നിരീക്ഷിച്ചു.

എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും സഞ്ചാര പാതയ്‌ക്ക് വ്യത്യാസം വരാത്തതായി ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ജലാശയത്തിൽ മുങ്ങിമരിച്ച നിലയിൽ കടുവയെ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കടുവയുടെ മരണകാരണത്തിൽ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു. കടുവയുടെ ശരീരത്തിൽ ആക്രമിക്കപ്പെട്ടതായ പാടുകളോ മുറുവുകളോ ഇല്ലെന്നും മുങ്ങിമരിച്ചതാകാമെന്നും അധികൃതർ പറയുന്നു.

Tags: tigerperiyar tiger reserveകടുവ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies