''ട്രെയിനിയാണ്, 46 വർഷം പരിചയ സമ്പത്തുള്ള ട്രെയിനി'' സുധാകരന് മറുപടിയുമായി തരൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ട്രെയിനിയാണ്, 46 വർഷം പരിചയ സമ്പത്തുള്ള ട്രെയിനി” സുധാകരന് മറുപടിയുമായി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 10:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മറുപടിയുമായി ശശി തരൂർ. സുധാകരന്റെ ട്രെയിനി പരാമർശത്തിനാണ് തിരുവനന്തപുരം എംപി ശശി തരൂർ മറുപടി നൽകിയത്. താൻ 46 വർഷത്തെ പരിചയ സമ്പത്തുള്ള ട്രെയിനി ആണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കെ. സുധാകരന്റെ പരാമർശത്തോട് മറ്റൊന്നും പറയാനില്ല. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന തനിക്ക് കേരളത്തിൽ നിന്ന് നൂറിന് മുകളിൽ വോട്ട് ലഭിക്കുമെന്നും ശശി തരൂർ പറഞ്ഞു.

പാർട്ടിയെ നയിക്കുകയെന്നത് തരൂരിന് അസാധ്യമാണെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. ഒരു ഫാക്ടറിയുടെ പ്രവർത്തനങ്ങൾ ഒരു ട്രെയിനി ഏറ്റെടുക്കുന്നത് പോലെയാണതെന്നും സുധാകരൻ പറഞ്ഞിരുന്നു. സംഘടനാപരമായി തരൂർ ഇപ്പോഴും ട്രെയിനിയാണ്. കഴിവുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ ഒരു ബൂത്ത് പ്രസിഡന്റിന്റെ ചുമതല പോലും അദ്ദേഹം ഇതുവരെ ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടാണ് രാഷ്‌ട്രീയതലത്തിൽ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണെന്ന് പറയുന്നത്. തരൂരിന് ബുദ്ധിയും കഴിവുമുണ്ട്, പക്ഷെ ഒരു പാർട്ടിയെ നയിക്കാൻ വേണ്ടത്ര ഗുണങ്ങൾ പോരാ. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരിക്കാൻ പ്രായം ഒരു ഘടകമല്ല. മറിച്ച് അനുഭവ സമ്പത്താണ് പ്രധാനം. തരൂരിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ദേശീയ അദ്ധ്യക്ഷൻ എന്ന വലിയ ഉത്തരവാദിത്വമുള്ള സ്ഥാനത്തിന്, പ്രത്യേകിച്ച് കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയിൽ, അനുഭവസമ്പത്ത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ടാണ് ഖാർഗെയെ പിന്തുണയ്‌ക്കുന്നതെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രസ്താവന.

തിങ്കളാഴ്ചയാണ് കോൺഗ്രസിൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ബാലറ്റുകൾ ഒക്ടോബർ 18ന് ഡൽഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണൽ നടക്കുക.

 

 

Tags: SUDHAKARANshashi tharoorകെ. സുധാകരൻശശി തരൂർ
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies