തിരുവനന്തപുരം : യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പോത്തൻകോട് കല്ലൂർ സ്വദേശി ഫൗസിയ ആണ് മരിച്ചത്. മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി അടുത്തിടെയാണ് തിരിച്ചെത്തിയത്.ഫൗസിയയ്ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ഇതിനിടെ പത്തനംതിട്ടയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി അരിവാപ്പുലത്താണ് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അരിവാപ്പുലം സ്വദേശി ഗായത്രിയാണ് മരിച്ചത്.
Comments