സ്വവർഗാനുരാഗിയായ യുവാവിനെ അഫ്ഗാനിൽ തട്ടിക്കൊണ്ടുപോയി; കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച് താലിബാൻ; പങ്കാളിക്ക് നേരെയും ക്രൂര മർദ്ദനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വവർഗാനുരാഗിയായ യുവാവിനെ അഫ്ഗാനിൽ തട്ടിക്കൊണ്ടുപോയി; കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച് താലിബാൻ; പങ്കാളിക്ക് നേരെയും ക്രൂര മർദ്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാൻ ജനത അനുഭവിക്കുന്ന ദുരവസ്ഥകൾ നിരവധിയാണ്. ഭരണമാറ്റം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും രാജ്യത്ത് താലിബാൻ നടപ്പിലാക്കുന്ന അനീതികൾക്ക് കുറവൊന്നുമില്ല. ഇപ്പോഴിതാ സ്വവർഗാനുരാഗിയായ യുവാവിനെ അതിക്രൂരമായി താലിബാൻ കൊലപ്പെടുത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്.

യുവാവ് സ്വവർഗാനുരാഗിയാണെന്ന് അറിഞ്ഞതിൽ പ്രകോപിതരായ താലിബാൻ നേതാക്കൾ ഇയാളെ തട്ടിക്കൊണ്ടുപോയി വധിച്ചുവെന്നും ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് നൽകിയെന്നുമാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവം നടക്കുന്നത് മാസങ്ങൾക്ക് മുമ്പാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യം പുറംലോകമറിഞ്ഞത് രാജ്യത്തെ എൽജിബിടിക്യൂ സംഘടന വെളിപ്പെടുത്തൽ നടത്തിയതോടെയാണ്.

കാബൂളിലെ ഹമീദ് സബൂരി എന്ന യുവാവ് ഓഗസ്റ്റ് അഞ്ചിനായിരുന്നു കൊല്ലപ്പെട്ടത്. 22-കാരനായ യുവാവിനെ കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ താലിബാൻ പിന്നീട് പുറത്തുവിടുകയും ചെയ്തു. യുവാവിന്റെ തലയിലേക്ക് പത്തിലധികം തവണ വെടിയുതിർക്കുന്നത് വീഡിയോയിൽ കാണാമെന്നാണ് റിപ്പോർട്ട്. ഈ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് താലിബാൻ അയച്ചുനൽകി. തുടർന്ന് രാജ്യത്തെ എൽജിബിടിക്യൂ ഗ്രൂപ്പായി റോഷാനിയയ്‌ക്ക് കുടുംബം കൈമാറുകയായിരുന്നു.

താൻ സ്വവർഗാനുരാഗിയായതിനാൽ താലിബാൻ തന്നെ ലക്ഷ്യമിടുന്നുണ്ടെന്ന് സബൂരി പങ്കാളിയോട് വെളിപ്പെടുത്തിയിരുന്നു. തന്റെ ജീവൻ അപകടത്തിലാണെന്നും യുവാവ് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം വേണ്ട ഗൗരവത്തിൽ എടുക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പ്രതികരിച്ചു. സബൂരിയെ തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസം പിന്നിട്ടപ്പോൾ തന്നെ മൃതദേഹം ലഭിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. ഇതിന് പിന്നാലെ സബൂരിയുടെ പങ്കാളിയെ താലിബാൻ നേതാക്കൾ എത്തി അറസ്റ്റ് ചെയ്യുകയും ജയിലിൽ വെച്ച് ക്രൂരമായ പീഡനങ്ങൾക്കിരയാക്കി തിരിച്ചുവിടുകയും ചെയ്തു. താനും വധിക്കപ്പെട്ടേക്കാമെന്ന ഭയമുള്ളതിനാൽ ഇയാൾ നിലവിൽ ഒളിവിൽ കഴിയുകയാണ്.

താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ എൽജിബിടി സമൂഹം ഭയത്തോടെയാണ് ജീവിക്കേണ്ടി വരുന്നതെന്ന് അഫ്ഗാനിലെ എൽജിബിടിക്യൂ സംഘടനകൾ പറയുന്നു. ഇതിനോടകം നിരവധി പേരെ ഇത്തരത്തിൽ കൊലപ്പെടുത്തിയിട്ടുണ്ട്. സ്വർഗാനുരാഗിയാണെന്ന വിവരം പരസ്യമായാൽ അവർ കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയിലാണ് കഴിയുന്നതെന്നും എൽജിബിടി സംഘടനകൾ പ്രതികരിച്ചു.

Read Also: സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി; ചിത്രങ്ങൾ കാണാം..

Tags: LGBTQ
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies