ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പ്രണയം നടിച്ച് ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഭോപ്പാൽ സ്വദേശി മുഹമ്മദ് അക്രമിനെതിരെ പോലീസ് കേസ് എടുത്തു. ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അമർ കുശ് വാഹ് എന്ന ഹിന്ദു പേരിലായിരുന്നു മുഹമ്മദ് അക്രം പെൺകുട്ടിയുമായി അടുപ്പത്തിലായത്. സമൂഹമാദ്ധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് ആ ബന്ധം പ്രണയമായി മാറി. ഒരു മാസം മുൻപ് അക്രം പെൺകുട്ടിയെ വിവാഹക്കാര്യം സംസാരിക്കാനെന്ന വ്യാജേന ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു. ഇത് വിശ്വസിച്ച പെൺകുട്ടിയെ അയാൾ പീഡിപ്പിക്കുയായിരുന്നു.
തുടർന്ന് താൻ മുസ്ലീമാണെന്നും മതം മാറിയെങ്കിൽ മാത്രമേ വിവാഹം കഴിക്കൂ എന്നും മുഹമ്മദ് അക്രം പെൺകുട്ടിയോട് പറഞ്ഞു. ഇതോടെയാണ് ചതിക്കപ്പെട്ടതായി പെൺകുട്ടിയ്ക്ക് ബോദ്ധ്യമായത്. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.
Comments