പോസ്റ്റ് മുക്കിയതിന് പിന്നാലെ സിപിഎമ്മിന്റെ പ്രസ്താവനയുമായി എം.ബി.രാജേഷ്; രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യം- Arif Mohammad Khan, M. B. Rajesh, CPIM Kerala
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോസ്റ്റ് മുക്കിയതിന് പിന്നാലെ സിപിഎമ്മിന്റെ പ്രസ്താവനയുമായി എം.ബി.രാജേഷ്; രാഷ്‌ട്രപതി ഇടപെടണമെന്ന് ആവശ്യം- Arif Mohammad Khan, M. B. Rajesh, CPIM Kerala

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 08:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ ​ഗവർണർക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രസ്താവന പോസ്റ്റ് ചെയ്തിരിക്കുകയാണ് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരള ഗവർണറുടെ ഭരണഘടനാ വിരുദ്ധ പരാമർശത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ പ്രസ്താവാന ഇറക്കിയിട്ടുണ്ട്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താൻ വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പങ്കുവെച്ച സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.

മന്ത്രിമാരുടെ പ്രസ്താവനകൾ ഗവർണറുടെ ഓഫീസിന്റെ അന്തസ്സിനെ താഴ്‌ത്തി കെട്ടുന്നതാണെങ്കിൽ നടപടിയെടുക്കുമെന്ന് ഗവർണറെ ഉദ്ധരിച്ച് കേരള രാജ്ഭവനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ ഗവർണറുടെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ച ചെയ്യപ്പെടുന്നത്. പ്രീതിപ്പെടുത്തിയില്ല എങ്കിൽ ഗവർണർക്ക് മന്ത്രിയെ പിരിച്ചുവിടാമെന്ന് പറയുന്നതിന് തുല്യമാണിത്. ഇത്തരം ഏകാധിപത്യ അധികാരങ്ങൾ ഗവർണർക്ക് ഭരണഘടന നൽകുന്നതല്ല. ഇത്തരമൊരു പ്രസ്താവനയിലൂടെ ആരിഫ് മുഹമ്മദ് ഖാൻ തന്റെ രാഷ്‌ട്രീയ പക്ഷപാതിത്വവും എൽഡിഎഫ് സർക്കാരിനോടുള്ള ശത്രുതയും തുറന്നുകാട്ടുക മാത്രമാണ് ചെയ്തത്. കേരള ഗവർണർ ഇത്തരം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രസ്താവനകൾ നടത്തുന്നത് തടയാൻ ഇന്ത്യൻ രാഷ്‌ട്രപതി ഇടപെടണം എന്ന് ആവശ്യപ്പെടുന്ന പ്രസ്താവനയാണ് എം.ബി.രാജേഷ് പങ്കുവെച്ചിരിക്കുന്നത്.

ഗവർണർക്കെതിരെ മൂന്ന് കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു മന്ത്രി എം.ജി.രാജേഷ് തന്റെ ഫെയ്സ്ബുക്കിൽ നിന്നും നീക്കം ചെയ്തിരുന്നത്. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് മന്ത്രിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലും പങ്കുവെച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിലാണ് മന്ത്രി ഇത് നീക്കം ചെയ്തത്. മന്ത്രിമാർ ഗവർണറെ അധിക്ഷേപിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് മന്ത്രിമാരെയും ഇടത് നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്.

 

Tags: m b rajeshcpim keralaArif Mohammad Khan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies