വയനാട്: രണ്ട് കുട്ടികൾ ചിറയിൽ മുങ്ങിമരിച്ചു. വയനാട് മലവയിൽ ഗോവിന്ദൻ ചിറയിലാണ് അപകടമുണ്ടായത്. ചീരാൽ സ്വദേശി അശ്വന്ത്, കുപ്പാടി സ്വദേശി അശ്വിൻ എന്നിവരാണ് മരിച്ചത്. ഇരുവരും ബത്തേരി സർവ്വജന സ്കൂളിലെ പ്ലസ്വൺ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികളാണ്.
സ്കൂൾ വിട്ട് അമ്പോറ്റി മല കാണാൻ എത്തിയതായിരുന്നു കുട്ടികൾ. തുടർന്ന് ഗോവിന്ദൻ ചിറയിലെത്തി വെള്ളത്തിലിറങ്ങിയ കുട്ടികൾ കുളിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന പ്രണവ് എന്ന വിദ്യാർത്ഥി അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി ഒരുമണിക്കൂർ നീണ്ട തിരച്ചിൽ നടത്തിയതിന് ഒടുവിലാണ് രണ്ട് കുട്ടികളുടെയും മൃതദേഹം ലഭിച്ചത്. നിലവിൽ ബത്തേരി ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
Comments