‘പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ പല സ്ഥലങ്ങളിൽ കലാപ ഗൂഢാലോചനാ യോഗങ്ങൾ നടന്നു, ഇവയിൽ മിക്കതിലും ഉമർ ഖാലിദ് പങ്കെടുത്തു‘: ഡൽഹി കലാപത്തിനും ഉമർ ഖാലിദിനും എതിരായ കോടതി വിധിയിൽ ഇടതുപക്ഷത്തിനും മലയാള മാദ്ധ്യമങ്ങൾക്കും മൗനം- Role of Umar Khalid in Delhi Riots observed by Delhi High Court
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ പല സ്ഥലങ്ങളിൽ കലാപ ഗൂഢാലോചനാ യോഗങ്ങൾ നടന്നു, ഇവയിൽ മിക്കതിലും ഉമർ ഖാലിദ് പങ്കെടുത്തു‘: ഡൽഹി കലാപത്തിനും ഉമർ ഖാലിദിനും എതിരായ കോടതി വിധിയിൽ ഇടതുപക്ഷത്തിനും മലയാള മാദ്ധ്യമങ്ങൾക്കും മൗനം- Role of Umar Khalid in Delhi Riots observed by Delhi High Court

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 11:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2019ൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2020ൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കലാപ ഗൂഢാലോചന നടന്നതായി ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. 2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ നടന്ന ഇത്തരം നിരവധി ഗൂഢാലോചനാ യോഗങ്ങളിൽ ജെ എൻ യു വിദ്യാർത്ഥി ഉമർ ഖാലിദ് പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതായി കോടതി നിരീക്ഷിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കവെയായിരുന്നു കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം.

ഗൂഢാലോചനയുടെ തുടക്കം മുതൽ കലാപത്തിൽ വരെ ഉമർ ഖാലിദിന്റെ പേര് നിരവധിയിടങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഗൂഢാലോചനാ യോഗങ്ങളിൽ സജീവമായി പങ്കെടുത്ത ഡിപിഎസ്ജി, മുസ്ലീം സ്റ്റുഡന്റ്സ് ഓഫ് ജെ എൻ യു തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിലും ഉമർ ഖാലിദ് അംഗമായിരുന്നതായും ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനീഷ് ഭട്നഗർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച തെളിവുകളും കുറ്റപത്രവും മുഖവിലയ്‌ക്കെടുക്കുകയാണെങ്കിൽ, പ്രതിഷേധങ്ങളെ അക്രമങ്ങളിലേക്കും അക്രമങ്ങളെ കലാപത്തിലേക്കും നയിക്കാൻ ഗുരുതരമായ പദ്ധതികൾ തയ്യാറാക്കപ്പെട്ടു. ഇതിനായി തീയതികൾ ഉൾപ്പെടെ അടയാളപ്പെടുത്തി അപകടകരമായ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

സ്വാഭാവിക രാഷ്‌ട്രീയ പ്രതിഷേധങ്ങളുടെയോ, ജനാധിപത്യപരമായ പ്രതിരോധങ്ങളുടെയോ സ്വഭാവത്തിലുള്ളവയായിരുന്നില്ല ഡൽഹിയിൽ അരങ്ങേറിയ സംഭവങ്ങൾ. അങ്ങേയറ്റം അപകടകരവും വിനാശകരവും ഗുരുതരവുമായ ഫലങ്ങൾ ഉളവാക്കാൻ പോകുന്ന സംഭവങ്ങളായിരുന്നു അരങ്ങേറിയതെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

വനിതാ പ്രക്ഷോഭകാരികൾ ആദ്യം പോലീസിനെ ആക്രമിക്കുകയും, മറ്റുള്ളവർ പിന്നീട് പോലീസിനെ മൃഗീയമായി കൈകാര്യം ചെയ്യുകയും എന്നതായിരുന്നു പദ്ധതി. ഇപ്രകാരം, പ്രതിഷേധം നടക്കുന്ന പ്രദേശത്തെ ഒരു കലാപ ഭൂമിയാക്കി മാറ്റുക എന്നതായിരുന്നു ഗൂഢാലോചനക്കാരുടെ ഉദ്ദേശ്യമെന്ന് വ്യക്തമാകുന്നതായും കോടതി അഭിപ്രായപ്പെട്ടു.

ഉമർ ഖാലിദിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്ന തെളിവുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ, 2020 ഫെബ്രുവരി 17ന് ഉമർ ഖാലിദ് മഹാരാഷ്‌ട്രയിലെ അമരാവതിയിൽ നടത്തിയ പ്രസംഗവും കോടതി പരാമർശിച്ചു.

‘ഈങ്ക്വിലാബി സലാം, ക്രാന്തികാരി ഇസ്തിഖ്ബാൽ‘ തുടങ്ങിയ പദങ്ങൾ അമരവാതി പ്രസംഗത്തിൽ ഉമർ ഖാലിദ് ഉപയോഗിച്ചത് എന്തിനായിരുന്നു എന്ന് കോടതി ചോദിച്ചു. ഉമർ ഖാലിദിന്റെ അമരാവതി പ്രസംഗം ദുരുദ്ദേശ്യപരവും അപകടകരവുമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയ പ്രസംഗത്തിൽ ‘വിപ്ലവം‘ എന്ന വാക്ക് ഉപയോഗിക്കുന്നത് തെറ്റല്ല എന്ന ഉമർ ഖാലിദിന്റെ വാദത്തിന്, കോടതി വ്യക്തമായ മറുപടി നൽകി. ഉമർ ഖാലിദിന്റെ പ്രസംഗം വേദിയിലും സദസ്സിലും ഉണ്ടായിരുന്നവരെ ഒരു പക്ഷേ അക്രമത്തിലേക്ക് നയിച്ചുണ്ടാകില്ല എന്ന് വാദത്തിന് വേണ്ടി അംഗീകരിക്കാം. എന്നാൽ, വിപ്ലവത്തിനുള്ള അയാളുടെ ആഹ്വാനം വേദിക്കും സദസ്സിനും അപ്പുറത്തേക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതായിരുന്നുവെന്ന് കോടതി പറഞ്ഞു. ഇതിന് ഉപോൽബലകമായി, ഫ്രഞ്ച് വിപ്ലവ നേതാവ് മാക്സ്മില്ലൻ റോബസ്പിയറിയുടെ വാക്കുകളും കോടതി ഉദ്ധരിച്ചു.

ഉമർ ഖാലിദിന് ജാമ്യം നൽകാതിരുന്ന വിചാരണ കോടതിയുടെ നടപടി എന്തുകൊണ്ടും ഉചിതമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണി ഉയർത്തുന്ന കുറ്റകൃത്യം എന്നതിലപ്പുറം ഭീകരവാദ പ്രവർത്തനത്തിന്റെ നിർവചനത്തിലേക്കും യുഎപിഎ ഉയർത്തി കോടതി കടന്നു ചെന്നു. നേരിട്ടുള്ള ഭീകരവാദ പ്രവർത്തനം മാത്രമല്ല, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പ്രവൃത്തികളും ആഹ്വാനങ്ങളും കുറ്റകരമാണെന്നും കോടതി വിശദീകരിച്ചു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി, ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി, വിചാരണ കോടതി വിധി ശരിവെക്കുകയായിരുന്നു.

2020 സെപ്റ്റംബർ 13നാണ് കലാപക്കേസിൽ ഉമർ ഖാലിദ് അറസ്റ്റിലാകുന്നത്. യുഎപിഎ സെക്ഷൻ 13, 16, 17, 18, ആയുധ നിയമത്തിലെ 25, 27 വകുപ്പുകൾ, പൊതുമുതൽ നശിപ്പിക്കൽ നിയമത്തിലെ 3,4 വകുപ്പുകൾ എന്നിവയാണ് ഇയാൾക്കെതിരായ എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 765 ദിവസങ്ങളായി ഇയാൾ ജയിലിലാണ്.

അർബൻ നക്സൽ നേതാക്കളായ ദേവാംഗന കലിത, നടാഷ നർവാൾ, ജാമിയ മിലിയ വിദ്യാർത്ഥി അസിഫ് ഇഖ്ബാൽ താന, ഗുൽഫിഷ ഫാത്തിമ, മുൻ കോൺഗ്രസ് കൗൺസിലർ ഇഷ്രത് ജഹാൻ, ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗാർ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ, ഖാലിദ് സൈഫി, ശദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, മുഹമ്മദ് സലീം ഖാൻ, അതർ ഖാൻ തുടങ്ങിയവരും ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പ്രതികളാണ്. ഡൽഹി കലാപക്കേസിൽ അവസാനമായി കുറ്റപത്രം സമർപ്പിക്കപ്പെട്ട പ്രതികളാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും.

ജെ എൻ യു സമരകാലത്തും പിന്നീടുള്ള കേന്ദ്ര സർക്കാർ വിരുദ്ധ സമര കാലഘട്ടങ്ങളിലും ഇടതുപക്ഷവും കോൺഗ്രസും രാജ്യവ്യാപകമായി ആഘോഷിച്ച നേതാവാണ് ഉമർ ഖാലിദ്. ചില മലയാള മാദ്ധ്യമങ്ങളും ഇടതുസൈദ്ധാന്തികരും കപട സാംസ്കാരിക നായകരും വീരപരിവേഷം നൽകിയ ഉമർ ഖാലിദിന് മേൽ രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചാർത്തപ്പെട്ടിരിക്കുന്നത്. ഉമർ ഖാലിദിനെതിരെ രാജ്യത്തെ നീതിപീഠം ഇത്രമേൽ ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തുമ്പോൾ, ഒന്നും അറിയാത്ത മട്ടിൽ, അയാളെ തള്ളാനോ കൊള്ളാനോ സാധിക്കാത്ത അവസ്ഥയിൽ മൗനം പാലിക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന കലാപങ്ങളെ പിന്തുണച്ചവർ.

Tags: CAAdelhi high courtJNUumar khaliduapaDelhi Riots 2020
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies