ശ്രീദേവിക്ക് പുറമെ സജ്‌നമോൾ, ശ്രീജ എന്നീ പേരുകളിലും ഷാഫിക്ക് അക്കൗണ്ടുകൾ; ആഭിചാരക്കൊലയെക്കുറിച്ച് നിർണായക ചാറ്റുകൾ കണ്ടെടുത്ത് പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീദേവിക്ക് പുറമെ സജ്‌നമോൾ, ശ്രീജ എന്നീ പേരുകളിലും ഷാഫിക്ക് അക്കൗണ്ടുകൾ; ആഭിചാരക്കൊലയെക്കുറിച്ച് നിർണായക ചാറ്റുകൾ കണ്ടെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 08:19 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാരക്കൊലയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫിക്ക് ശ്രീദേവി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് പുറമെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകൾ കൂടി ഉള്ളതായി കണ്ടെത്തി. സജ്‌നമോൾ, ശ്രീജ എന്നീ രണ്ട് പേരുകളിലുള്ള പ്രൊഫൈലുകളിൽ നിന്ന് നരബലി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചു. സിദ്ധൻ ചമഞ്ഞുള്ള തട്ടിപ്പിൽ വിശ്വാസ്യത നിലനിർത്താനായിരുന്നു ഷാഫിയുടെ ശ്രമമെന്നാണ് പോലീസിന്റെ നിഗമനം. ഈ ഐഡികൾ ഉപയോഗിച്ച് കൊണ്ട് ഇയാൾ ഇയാളുടെ വിശ്വാസ്യത നിലനിർത്തുക എന്ന പ്രവർത്തിയാണ് ചെയ്തത്.

ആദ്യഘട്ടത്തിൽ ശ്രീദേവി എന്ന പേരിൽ അക്കൗണ്ട് ഉണ്ടാക്കി ഷാഫി തന്നെ ഷാഫിയെ ദമ്പതികൾക്ക് പരിചയപ്പെടുത്തി. പിന്നീട് ഈ പരിചയം ഉപയോഗിച്ച് ഷാഫി ഫോണിൽ സംസാരിക്കുകയും പണം കടം വാങ്ങുകയും ചെയ്തു. ഈ കടം വാങ്ങിയ പണം തിരിച്ച് ചോദിക്കുന്ന ഘട്ടത്തിലാണ് ഷാഫിയെ പിണക്കരുത്, അയാൾക്ക് വിശേഷപ്പെട്ട സിദ്ധിയുണ്ട് എന്നെല്ലാം പറയുന്നത്. ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് മറ്റ് രണ്ട് വ്യാജ പ്രൊഫൈലുകൾ കൂടി ഷാഫി ഉണ്ടാക്കുന്നത്. കുടുംബ ഐശ്വര്യം വർധിച്ചു എന്നെല്ലാം കുടുംബത്തെ ധരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്ത്രീകളുടെ പേരിൽ അക്കൗണ്ട് ഉണ്ടാക്കുന്നത്.

ഷാഫിയെ കുറിച്ച് നല്ല വാക്കുകൾ പറയിപ്പിക്കുക എന്നതാണ് ഈ അക്കൗണ്ടുകൾ വഴി ചെയ്തിരുന്നത്. പണം എപ്പോഴൊക്കെ ഭഗവൽ സിംഗ് തിരിച്ചു ചോദിക്കുന്നുവോ, അപ്പോഴൊക്കെ ഈ അക്കൗണ്ടുകൾ വഴി വിഷയം വഴി തിരിച്ച് വിടുകയാണ് ഷാഫി ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു. ഈ അക്കൗണ്ടുകൾ വഴി നരബലിയെ കുറിച്ചും ഷാഫി ദമ്പതികളുമായി സംസാരിച്ചിരുന്നു. 2021 നവംബർ 21നാണ് നരബലിയെ കുറിച്ച് ആദ്യമായി സംസാരിക്കുന്നത്. അത് ഈ അക്കൗണ്ടുകൾ വഴിയാണ്.

നരബലിയെ കുറിച്ച് ആറ് മാസത്തോളം നീണ്ടു നിൽക്കുന്ന ചർച്ചയാണ് നടന്നിട്ടുള്ളത്. അതിന്റെ മുഴുവൻ വിശദാംശങ്ങളും ഈ അക്കൗണ്ടുകളിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. നേരിട്ടുള്ള സാക്ഷികളോ, തെളിവുകളോ ഇല്ലെങ്കിൽ പോലും സൈബർ തെളിവുകളിലൂടെ മാത്രം ഷാഫി ഒരു കൊടും കുറ്റവാളിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നും പോലീസ് വ്യക്തമാക്കുന്നു.

Tags: shafiAbhicharakkola
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies