മലയാളികൾ മുഴുവൻ താങ്കളുടെ പാർട്ടിക്കാരല്ല; പറയുന്നതെല്ലാം തൊണ്ട തൊടാതെ വിശ്വസിക്കുമെന്ന് കരുതരുത്; മുഖ്യമന്ത്രിയെ വിമർശിച്ച് ശ്യാംരാജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളികൾ മുഴുവൻ താങ്കളുടെ പാർട്ടിക്കാരല്ല; പറയുന്നതെല്ലാം തൊണ്ട തൊടാതെ വിശ്വസിക്കുമെന്ന് കരുതരുത്; മുഖ്യമന്ത്രിയെ വിമർശിച്ച് ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 12:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യൂറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തെയും അവകാശ വാദങ്ങളെയും വിമർശിച്ച് യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി പി. ശ്യാംരാജ്. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് വേണ്ടിയാണ് യാത്ര നടത്തിയതെന്നും ലക്ഷ്യമിട്ടതിനേക്കാൾ ഗുണങ്ങൾ യാത്ര കൊണ്ട് നേടാനായി എന്നുമാണ് വാർത്താ സമ്മേളനത്തിൽ പിണറായി വിജയൻ അവകാശപ്പെട്ടത്. നോർവെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ കേരളവുമായി സഹകരിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ അവകാശവാദത്തെയാണ് യുവമോർച്ച നേതാവ് വിമർശിച്ചത്.

ആരെയാണ് മുഖ്യമന്ത്രി കബളിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞത്, അയൽ സംസ്ഥാനങ്ങളിലെ എങ്കിലും നിക്ഷേപങ്ങളെക്കുറിച്ച് അറിഞ്ഞിട്ടു വേണം വാർത്താ സമ്മേളനം വിളിക്കാൻ. എത്ര കോടിയുടെ വിദേശ നിക്ഷേപമാണ് മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും വിദേശ യാത്രയ്‌ക്ക് ശേഷം കേരളത്തിന് ലഭിക്കാൻ പോകുന്നതെന്ന് പിണറായി വിജയൻ ഉത്തരം നൽകണമെന്ന് ശ്യാം രാജ് ആവശ്യപ്പെട്ടു. റൺ ബേബി റൺ സിനിമയിൽ നിശ്ചയമില്ലാത്ത കാര്യങ്ങൾ “ഉണ്ടത്രേ” വച്ച് കാച്ചിക്കോ എന്ന് ബിജു മേനോൻ പറയുന്നത് പോലെ,”സാധ്യതകൾ” വച്ച് വാർത്താ സമ്മേളനങ്ങൾ നടത്തിയാൽ കേട്ടുകൊണ്ടിരിക്കുന്ന മുഴുവൻ ആളുകളും അതങ്ങ് തൊണ്ട തൊടാതെ വിശ്വസിക്കുമെന്ന് കരുതരുത്. കാരണം മലയാളികൾ മുഴുവൻ അങ്ങയുടെ പാർട്ടിക്കാരല്ല എന്നും ശ്യം രാജ് വിമർശിച്ചു.

ലക്ഷ്യമിട്ടതിനേക്കാൾ ഗുണങ്ങൾ യാത്ര കൊണ്ട് നേടാനായി. പ്രവാസിക്ഷേമവും നിക്ഷേപ സമാഹരണവും യാത്രയിലൂടെ സാധ്യമായി. ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാൻ പ്രവാസി സംഘടനകളോട് സഹായം തേടി. കൊച്ചിയിൽ തുടങ്ങുന്ന ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യത ചർച്ച ചെയ്തു. യുകെയിലേക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കാൻ കരാർ ഒപ്പുവെച്ചു. ആരോഗ്യപ്രവർത്തകർക്ക് യുകെയിലേക്ക് കുടിയേറ്റം എളുപ്പമാക്കാൻ ചർച്ച നടന്നു എന്നിങ്ങനെ വളരെ നീണ്ട അവകാശവാദങ്ങളായിരുന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്.

Tags: CPMPinarayi VijayanyuvamorchaP Shyam Raj
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies