സിമി മാറി സാനിയ ആയി, ഇപ്പോൾ മലപ്പുറത്ത്; 10 വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്ന് കാണാതായ യുവതി മതംമാറിയെന്ന് മൊഴി; പോയത് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിമി മാറി സാനിയ ആയി, ഇപ്പോൾ മലപ്പുറത്ത്; 10 വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്ന് കാണാതായ യുവതി മതംമാറിയെന്ന് മൊഴി; പോയത് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 07:31 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: തിരോധാനക്കേസിലെ യുവതിയെ പത്ത് വർഷത്തിന് ശേഷം പോലീസ് കണ്ടെത്തി. പത്തനംതിട്ടയിൽ നിന്ന് കാണാതായ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. സിമികുമാരി പ്രണയകെണിയിൽ കുടുങ്ങിയതായിരിക്കാമെന്നാണ് പുറത്തുവരുന്ന വിവരം. സിമികുമാരിയെ 42-ാം വയസിലാണ് സാനിയ എന്നയാളായി ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തൽ.

ഭർത്താവിനും മക്കളോടുമൊപ്പം കഴിയവെയായിരുന്നു പത്ത് വർഷം മുമ്പ് സിമിയെ കാണാതായത്. പത്തനംതിട്ടയിൽ പന്തളത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇലന്തൂർ ആഭിചാരക്കൊലകളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ റിപ്പോർട്ട് ചെയ്ത തിരോധാനക്കേസുകളിലെ അന്വേഷണം കൂടുതൽ ശക്തിയാർജ്ജിച്ച സാഹചര്യത്തിലാണ് സിമികുമാരിയിലേക്ക് പോലീസ് എത്തിയത്.

2012 മെയ് മാസത്തിലായിരുന്നു വീട്ടിൽ നിന്നും സിമിയെ കാണാതായത്. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്ന് കേസെടുത്തെങ്കിലും അന്വേഷണത്തിൽ സിമിയെ കണ്ടെത്താനായില്ല. സിമിയോടൊപ്പം കുട്ടികളിൽ ഒരാളെയും കാണാതായിരുന്നു. ഇലന്തൂർ ഇരട്ട കൊലപാതകങ്ങളുടെ സാഹചര്യത്തിൽ സ്ത്രീകളുടെ തിരോധാനക്കേസുകളിൽ അന്വേഷണം ഊർജ്ജിതമായതോടെ പെരിന്തൽമണ്ണയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്കാരിയായി സിമി ഉണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ ഹൻസിലിനോടൊപ്പമാണ് (38) മലപ്പുറത്ത് സിമി കഴിഞ്ഞിരുന്നത്. ഈ അടുത്തകാലത്തായി ഇരുവരും അകന്ന് കഴിയുകയാണെന്നാണ് വിവരം. നിലവിൽ ഹൻസിൽ കഴിയുന്നത് പുനലൂരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പന്തളത്ത് സിമി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകനായിരുന്നു ഹൻസിൽ. ഇക്കാലയളവിൽ പ്രണയക്കെണിയിൽ അകപ്പെടുത്തി സിമിയെ മലപ്പുറത്തേക്ക് കടത്തി. ഒമ്പത് വർഷം ഒരുമിച്ച് ജീവിക്കുന്നതിനിടെ സിമി ഇസ്ലാം മതം സ്വീകരിക്കുകയും സാനിയ ആയി മാറുകയും ചെയ്തു.

പോലീസിന് ആദ്യം വിവരം ലഭിച്ചത് ഹൻസിലിനെക്കുറിച്ചായിരുന്നു. തുടർന്ന് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് സിമി പെരിന്തൽമണ്ണയിൽ ജോലി ചെയ്യുന്നുണ്ടെന്ന കാര്യം പോലീസിന് അറിയാൻ കഴിഞ്ഞത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടുകൂടി സിമിയെ പോലീസ് കണ്ടെത്തുകയായിരുന്നു.

ഹൻസിലുമായി കഴിഞ്ഞ ഒരു വർഷമായി അകന്ന് കഴിയുകയാണെന്നാണ് സിമിയുടെ മൊഴി. ബന്ധത്തിൽ കുട്ടികളില്ല. മുൻ ഭർത്താവിലുണ്ടായ മകൾ ഇപ്പോഴും സിമിക്കൊപ്പം കഴിയുന്നുണ്ട്. നിലവിൽ ഹൻസിലുമായുള്ള വിവാഹമോചനക്കേസ് പുരോഗമിക്കുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

Tags: simireligious conversionമലപ്പുറം
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies