പോലീസിന്റെ അറുതിയില്ലാത്ത ക്രൂരത; സൈനികനും സഹോദരനും പോലീസിനെ ആക്രമിച്ച കേസ് വ്യാജം; തെളിവായത് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പകർത്തിയ ദൃശ്യങ്ങൾ; നേരിട്ടത് ക്രൂര മർദ്ദനമെന്ന് സഹോദരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസിന്റെ അറുതിയില്ലാത്ത ക്രൂരത; സൈനികനും സഹോദരനും പോലീസിനെ ആക്രമിച്ച കേസ് വ്യാജം; തെളിവായത് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പകർത്തിയ ദൃശ്യങ്ങൾ; നേരിട്ടത് ക്രൂര മർദ്ദനമെന്ന് സഹോദരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 11:23 am IST
FacebookTwitterWhatsAppTelegram

കൊല്ലം: സൈനികനും സഹോദരനും പോലീസിനെ ആക്രമിച്ചെന്ന കേസ് വ്യാജമെന്ന് ക്രൈം ബ്രാഞ്ച്. കൊല്ലം കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിലാണ് സൈനികനും സഹോദരനും ആക്രമണം നടത്തിയെന്ന കള്ളക്കേസെടുത്തത്. സംഭവത്തിൽ പ്രതികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. മഫ്തിയിലുണ്ടായിരുന്ന പോലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പോലീസ് ഇവരെ അതിക്രൂരമായി മർദ്ദിച്ചതായി ഇരുവരും പറഞ്ഞു.

അടുത്തിടെയാണ് സൈനികനും സഹോദരനും പോലീസിനെ ആക്രമിച്ച തരത്തിലുള്ള വാർത്ത പുറത്തുവന്നത്. എംഡിഎംഎയുമായി പിടിയിലായ കേസിലെ പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തുകയും സ്‌റ്റേഷൻ അതിക്രമിച്ച് കയറി എസ്‌ഐയെ ആക്രമിച്ചെന്ന രീതിയിലാണ് സംഭവങ്ങൾ കെട്ടിച്ചമച്ചത്. എന്നാൽ ഇത് വ്യാജമാണെന്ന് തെളിയിക്കുന്നതാണ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യങ്ങൾ. സൈനികനായ വിഷ്ണു ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്‌ഐയുമായി ഉണ്ടായ വാക്കു തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.

സൈനികനായ സഹോദരന്റെ ചൂണ്ടുവിരൽ പോലീസ് തല്ലിയൊടിച്ചു. തോക്കിന്റെ കാഞ്ചി വലിക്കാൻ കഴിയാത്ത രീതിയിലാക്കുമെന്ന് ഭീഷണിയോടെയാണ് പോലീസ് ആക്രമിച്ചതെന്ന് ഇരുവരും പറഞ്ഞു. വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാൻ പോലീസ് പറഞ്ഞെന്നും വിഘ്‌നേശ് പറഞ്ഞു.മകന്റെ വിവാഹ സ്വപ്‌നങ്ങൾ പോലീസുകാർ തകർത്തെന്ന് ഇരുവരുടെയും മാതാവ് പറഞ്ഞു.

സ്റ്റേഷന് പുറത്ത് നിന്നാണ് ഇരുവർക്കും പരിക്കേറ്റതെന്നാണ് പോലീസിന്റെ വാദം. എന്നാൽ പോലീസ് തങ്ങളെ മർദ്ദിച്ച് അവശരാക്കിയെന്നും പോലീസിന് അനുകൂലമായി പറഞ്ഞില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി പരിക്കേറ്റ വിഘ്‌നേശ് പറഞ്ഞു. ആരെങ്കിലും അടിച്ചതാണെന്നോ വണ്ടിയിൽ നിന്ന് വീണതാണെന്നോ പറഞ്ഞാൽ മതിയെന്ന് പോലീസ് പറഞ്ഞിരുന്നതായും വിഘ്‌നേശ് കൂട്ടിച്ചേർത്തു. പോലീസിനെ ആക്രമിച്ചിട്ടില്ലെന്നും ക്രൂര മർദ്ദനത്തിന് ഇരകളാവുകയാണ് ചെയ്തതെന്നും സഹോദരങ്ങൾ പറഞ്ഞു.

Tags: PoliceCRIME BRANCH
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies