തെലങ്കാനയിൽ നദ്ദയ്ക്ക് കുഴിമാടം തീർത്ത് ടിആർഎസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം; 'വിനാശ കാലേ വിപരീത ബുദ്ധി' എന്ന് സമൃതി ഇറാനി- JP Nadda, grave, Telangana, BJP,Smriti Z Irani
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയിൽ നദ്ദയ്‌ക്ക് കുഴിമാടം തീർത്ത് ടിആർഎസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം; ‘വിനാശ കാലേ വിപരീത ബുദ്ധി’ എന്ന് സമൃതി ഇറാനി- JP Nadda, grave, Telangana, BJP,Smriti Z Irani

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 04:50 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: തെലങ്കാനയിൽ നവംബർ 3-ന് നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്‌ക്ക് കുഴിമാടമൊരുക്കി ടിആർഎസ് പ്രവർത്തകർ. തെലങ്കാനയിലെ മുനുഗോഡിലാണ് കുഴിമാടം ഒരുക്കിയ ശേഷം ബിജെപി അദ്ധ്യക്ഷന്റെ ചിത്രം സ്ഥാപിച്ചത്. റീജിയണൽ ഫ്ലൂറൈഡ് ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലെ കാലതാമസത്തിനെതിരായ പ്രതിഷേധമാണ് ജെപി നദ്ദയ്‌ക്ക് ശവക്കുഴി ഒരുക്കിയതെന്ന് ടിആർഎസ് പ്രവർത്തകർ പറയുന്നു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് ഫ്ലൂറൈഡ് ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഉപതിതെരഞ്ഞെടുപ്പ് സംസ്ഥാനത്തെ പാർട്ടികൾക്ക് അഗ്നിപരീക്ഷയാണ്. ഇതിനിടയിലാണ് മുനുഗോട് ചൗട്ടുപ്പാൽ മേഖലയിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കാനുള്ള നിർദ്ദേശം അട്ടിമറിച്ചു എന്നാരോപിച്ച് ടിആർഎസ് പ്രവർത്തകർ നദ്ദയ്‌ക്ക് കുഴിമാടം ഒരുക്കിയിരിക്കുന്നത്. ശവക്കുഴി ഒരുക്കിയുള്ള പ്രതിഷേധത്തിനെതിരെ ബിജെപി ശക്തമായി രം​ഗത്തു വന്നു. സംഭവത്തിൽ ടിആർഎസിനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കടന്നാക്രമിച്ചു. ‘ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പുതിയ തരംതാഴൽ’ എന്നാണ് സ്മൃതി ഇറാനി സംഭവത്തെ വിശേഷിപ്പിച്ചത്. ‘വിനാശ കാലേ വിപരീത ബുദ്ധി’ എന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

‘ഇത് വളരെ നിന്ദ്യമാണ്. ടിആർഎസ് പ്രവർത്തകർ ബഹുമാനപ്പെട്ട ബിജെപി അദ്ധ്യക്ഷന് ശവകുടീരം ഒരുക്കിയിരിക്കുന്നു. വെറുപ്പുളവാക്കുന്നതിലും അപ്പുറമാണ് ടിആർഎസിന്റെ നിലവാരം. ബിജെപിയുടെ വളർച്ചയിൽ അവർ വളരെയധികം അസ്വസ്ഥരാണ്. അതിന്റെ ഭാ​ഗമാണ് ഇത്തരം പ്രവർത്തനങ്ങൾ. എന്നാൽ ബിജെപിയിലെ 18 കോടി അംഗങ്ങൾ ടിആർഎസിനോട് ഇത്തരത്തിൽ തിരിച്ച് ചെയ്യുന്നത് സങ്കൽപിച്ച് നോക്കൂ’ എന്നാണ് ആന്ധ്രപ്രദേശ് ബിജെപി ജനറൽ സെക്രട്ടറി വിഷ്ണു വർദ്ധൻ റെഡ്ഡി പ്രതികരിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

Tags: BJPjp naddatelanganaSmriti Z Irani
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies