ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ ഉണ്ടായ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. അപ്പർ സിയാംഗ് ജില്ലയിലാണ് സംഭവം. എച്ച്എഎൽ രുദ്ര അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.
രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ഹെലികോപ്റ്റിലുണ്ടായിരുന്ന അഞ്ച് പേരും വീരമൃത്യു വരിച്ചു. ഇന്ന് രാവിലെയോടെ ലിക്കാബാലിയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ സിങ്കിംഗ് ഗ്രാമത്തിന് സമീപം തകർന്ന് വീഴുകയായിരുന്നു. ടൂറ്റിംഗ് ആസ്ഥാനത്തിന് 25 കിലോമീറ്റർ അകലെയായിരുന്നു ഇത്. ഗതാഗത സൗകര്യം ഇല്ലാത്തത് കൊണ്ടുതന്നെ, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിച്ചില്ല. പ്രദേശത്തേക്ക് പോകാൻ ഒരു തൂക്കുപാലം മാത്രമാണ് ഉണ്ടായിരുന്നത്.
തുടർന്ന് ഇന്ത്യൻ സൈന്യവും വ്യോമസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭൗതികശരീരങ്ങൾ വീണ്ടെടുത്തത്. മൂന്ന് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചു. ഹെലികോപ്റ്റർ തകർന്നുവീണതിന് പിന്നാലെ കത്തി നശിച്ചുവെന്നാണ് വിവരം.
Comments