ഏറെ ദുഷ്‌ക്കരമായിരുന്നു പോരാട്ടം ; എല്ലാവരും ഒരുമിച്ച് നേടിയ വിജയം ; പാകിസ്താനെതിരായ ജയത്തിൽ കോഹ്ലിയ്ക്ക് എല്ലാ നേട്ടവും സമ്മാനിച്ച് ഹാർദ്ദിക്
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏറെ ദുഷ്‌ക്കരമായിരുന്നു പോരാട്ടം ; എല്ലാവരും ഒരുമിച്ച് നേടിയ വിജയം ; പാകിസ്താനെതിരായ ജയത്തിൽ കോഹ്ലിയ്‌ക്ക് എല്ലാ നേട്ടവും സമ്മാനിച്ച് ഹാർദ്ദിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 12:25 pm IST
FacebookTwitterWhatsAppTelegram

മെൽബൺ : ആവേശം വാനോളം ഉയർന്ന അവസാനപന്തിൽ ജയം പിടിച്ചെടുക്ക പോരാട്ടത്തിന്റെ മികവ് വിരാട് കോഹ്ലിയ്‌ക്ക് സമ്മാനിച്ച് ഹാർദ്ദിക് പാണ്ഡ്യ. ഏറെ പണിപ്പെട്ട് നേടിയ വിജയമാണെന്നും എല്ലാവരും ചേർന്ന് നേടിയതാണ് ഈ നിർണ്ണായക വിജയമെന്നുമാണ് ഓൾറൗണ്ടറുടെ വിലയിരുത്തൽ. മത്സരശേഷം കായിക മാദ്ധ്യമങ്ങൾക്ക് മുന്നിൽ മനസ്സുതുറക്കുകയായിരുന്നു വിരാടും ഹാർദ്ദിക്കും.

‘ ഇത് വലിയ ആത്മവിശ്വാസം നൽകുന്ന വിജയമാണ്. ഈ വിജയം ഞങ്ങളേറെ പണിപ്പെട്ട് നേടിയതാണ്. എല്ലാവരും ഒരുമിച്ച് ജയം പിടിച്ചെടുത്തു. കോഹ്ലി, താങ്കളുടെ പരിശ്രമം എന്തുകൊണ്ടും വേറിട്ടുനിൽക്കുകയാണ്. വളരെ എളുപ്പ ത്തിൽ ജയിച്ചിരുന്നെങ്കിൽ വിജയത്തിന് ഇത്രയേറെ ആവേശമോ മധുരമോ ഉണ്ടാവില്ലായിരുന്നു. ഏറെ ബുദ്ധിമുട്ടി വിയർപ്പൊഴുക്കി നേടിയ ഈ നേട്ടം എന്നും ഓർക്കപ്പെടും. പാകിസ്താനേയും പ്രശംസിക്കാതെ വയ്യ. അത്ര മികച്ച ബൗളിംഗ് നിരയാണ് അവരുടേത്.  അവസാന പന്ത് വരെ എല്ലാ പരിശ്രമവും അവരും നടത്തി.’ മത്സരത്തെ വിലയിരുത്തിക്കൊണ്ട് കോഹ്ലിയോട് ഹാർദ്ദിക് പറഞ്ഞു.

വിരാടിന്റെ പുറത്താകാതെയുള്ള 82 റൺസ് എക്കാലത്തേയും ഏറ്റവും മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. ഹാർദ്ദിക്കിനൊപ്പമുള്ള സെഞ്ച്വറി കൂട്ടുകെട്ടാണ് 4 വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷമുള്ള ഇന്ത്യയുടെ ഉശിരൻ തിരിച്ചു വരവായി മാറിയത്. ബൗളിംഗിൽ നിർണ്ണായകമായ മൂന്ന് മധ്യനിര വിക്കറ്റുകൾ വീഴ്‌ത്തിയ പാണ്ഡ്യ ബാറ്റിംഗിൽ നേടിയ 40 റൺസ് അതീവ നിർണ്ണായകമായി മാറി. 19-ാം ഓവറിൽ കോഹ്ലി നടത്തിയ പോരാട്ടവും അഞ്ചും ആറും പന്തിൽ നേടിയ സിക്‌സറുകളും ഇന്ത്യയുടെ സമ്മർദ്ദത്തെ ഇല്ലാതാക്കി.

അവസാന മൂന്ന് ഓവറിൽ 48 റൺസ് അടിച്ചെടുത്തുകൊണ്ട് കോഹ്ലിയും ഹാർദ്ദികും നടത്തിയ പോരാട്ടം ഇന്ത്യയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ലോക റെക്കോഡ് പ്രകടനമായിരിക്കുകയാണ്. ഇതിനൊപ്പം അവസാന ഓവറിലെ അവിശ്വസനീയമായ അബദ്ധങ്ങളും പുറത്താകലും ജയവും കളി ആരാധകരെ മുൾമുനയിൽ നിർത്തുകയും ചെയ്തു. വൈഡായി ഒരു റണ്ണും ഒരു അധിക പന്തും ലഭിക്കുമായിരുന്ന പന്തിനെ തൊട്ടതാണ് ദിനേശ് കാർത്തിക് സ്റ്റംപ് ഔട്ടായി പുറത്താകാൻ കാരണം. എന്നാൽ തുടർന്നെത്തിയ അശ്വിൻ അതേ സാഹചര്യത്തെ നേരിട്ട രീതി അന്താരാഷ്‌ട്ര ക്രിക്കറ്റ് പുസ്തകത്തിലെ മികച്ച തന്ത്രമായി എഴുതി ചേർക്കപ്പെട്ടു കഴിഞ്ഞു.

അഞ്ചാമത്തെ പന്തിനെ തൊടാതെ വൈഡ് റൺ സമ്പാദിച്ച അശ്വനിന്റെ ബുദ്ധിയെ കളി വിദഗ്ധർ പോലും ട്വിറ്ററിലൂടെ വലിയ രീതിയിലാണ് പ്രശംസി ച്ചിരിക്കുന്നത്. ഒപ്പം അവസാന പന്തിൽ യാതൊരു സമ്മർദ്ദവുമില്ലാതെ വിജയ റൺ നേടിയ അശ്വിന്റെ സമചിത്തത ഏറെ ആരാധക പ്രശംസ നേടിക്കഴിഞ്ഞു.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies