ഹോബാർട്ട്: ടി20 ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിൽ ഇന്ന് ദക്ഷിണാഫ്രിക്ക സിംബാബ്വേ പോരാട്ടം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക സിംബാബ്വേയെ ബാറ്റിംഗിനയച്ചു. . ദക്ഷിണാഫ്രിക്ക തേംബാ ബാവുമായുടെ സിംബാബ്വേ ക്രേഗ് എർവിന്റേയും നേതൃത്വത്തിലാണ് ഇറങ്ങുന്നത്.
സൂപ്പർ 12 ഘട്ടത്തിലെ രണ്ടാം ഗ്രൂപ്പിലെ പോരാട്ടത്തിനാണ് ഇരുടീമുകളും ഇറങ്ങു ന്നത്. യോഗ്യത പോരാട്ടത്തിൽ രണ്ടു ജയവും ഒരു തോൽവിയുമായിട്ടാണ് സിംബാബ്വേ സൂപ്പർ 12ലേയ്‌ക്ക് എത്തിയത്. ഇത്തവണ കറുത്തകുതിരയാകുമെന്ന പ്രതീക്ഷയോടെ നീങ്ങിയ നമീബിയയെ തോൽപ്പിച്ചാണ് ഒരു കാലത്ത് മികച്ച അന്താരാഷ്‌ട്ര നിരയായിരുന്ന സിംബാബ്വേ വീണ്ടും രംഗത്തെത്തുന്നത്.
ഇതുവരെ നടന്ന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയ്‌ക്കാണ് മുൻതൂക്കം. ഒരിക്കൽ പോലും സിംബാബ്വേയ്‌ക്ക് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാനായിട്ടില്ല. അയൽരാജ്യങ്ങളെന്ന പ്രത്യേകതയും ഭൂമിശാസ്ത്രപരമായി ഇരുടീമുകൾക്കുമുണ്ട്. ഐസിസിയുടെ ഒരു ടൂർണ്ണമെന്റിൽ സൂപ്പർ 12ലേയ്‌ക്ക് ആറു വർഷത്തിന് ശേഷമാണ് സിംബാബ്വേ എത്തിയിരിക്കുന്നത് എന്നതും പ്രത്യേകതയാണ്. കുറഞ്ഞത് സെമിഫൈനൽ മാത്രം സ്വപ്‌നം കാണുന്ന ദക്ഷിണാഫ്രിക്ക ശക്തമായ പോരാട്ടത്തിലൂടെ റൺറേറ്റിലും വലിയ മാർജ്ജിനിലും ജയം നേടാനായിരിക്കും ശ്രമിക്കുക.















