ശ്രീനഗർ: കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ. ജമ്മു കശ്മീരിലെ പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കർഷകർക്കായി കിസാൻ ബിമാ യോജന ഓൺലൈൻ പോർട്ടൽ അവതരിപ്പിച്ചു. ഒക്ടോബർ 30 മുതലാണ് പോർട്ടൽ വഴി സേവനങ്ങൾ ലഭ്യമാകുക.
കനത്ത കാറ്റിലും മഞ്ഞ് വീഴ്ചയിലും കൃഷി നശിച്ചവർക്കുള്ള ധനസഹായത്തിനായി സ്വയം അപേക്ഷിക്കാം. കർഷകർ ഇൻഷുറൻസ് സ്കീമിൽ പേര് രജിസ്റ്റർ ചെയ്ത് ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്.
അടുത്തിടെ ദക്ഷിണ കശ്മീരിൽ നടന്ന കിസാൻ മേളയിൽ ചീഫ് അഗ്രികൾച്ചർ ഓഫീസർ ഇജാസ് ഹുസൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളായ കിസാൻ ക്രഡിറ്റ് കാർഡ്, ക്രോപ് ഇൻഷുറൻസ് യോജന തുടങ്ങിയ പദ്ധതികൾ കർഷകരിലേക്കേ് എത്തിക്കുന്നതിനായി താഴ്വരയിൽ വിവിധയിടങ്ങളിൽ കിസാൻ മേളകൾ നടത്തുന്നു.
സർക്കാർ ഇത്തരത്തിലുള്ള ധനസഹായ പദ്ധതികൾ അവതരിപ്പിക്കുന്നത് വഴി കർഷകർക്ക് താങ്ങാവുകയാണെന്നും ഓൺലൈൻ വഴി സേവനങ്ങൾ ലഭ്യമാകുന്നതിനാൽ വീട്ടിലിരുന്നും അപേക്ഷിക്കാമെന്നും കർഷകർ പറഞ്ഞു.
Comments