ഓടുന്ന ബസിന് മുകളിൽ മദ്യപിച്ച യുവാക്കളുടെ അഭ്യാസം ; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച് വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓടുന്ന ബസിന് മുകളിൽ മദ്യപിച്ച യുവാക്കളുടെ അഭ്യാസം ; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 10:26 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങൾ കടന്നു കയറിയ ലോകത്ത് വൈറലാവുക എന്നത് പുതു തലമുറയുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു . അതിന് വേണ്ടി തങ്ങളാൽ കഴിയുന്ന എന്തും അവർ ചെയ്യും. അത്തരം അവസരങ്ങളിൽ പലപ്പോഴും സ്വന്തം ജീവൻ പോലും അവർ കാര്യമാക്കാറില്ല എന്നതാണ് വസ്തുത. ഇങ്ങനെ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും നിരവധി ലൈക്കുകൾ വാരി കൂട്ടുകയും ചെയ്യും.

ഇപ്പോഴിതാ അത്തരത്തിൽ പ്രചരിച്ച ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങുന്നത്. തമിഴ്‌നാട്ടിൽ മദ്യപിച്ച് എത്തിയ ഒരു കൂട്ടം യുവാക്കൾ ഓടുന്ന ബസിന്റെ മുകളിലും ജനലിലും ഒക്കെയായി തൂങ്ങി കിടക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ദീപാവലി ദിനത്തിലാണ് സംഭവം.

നോർത്ത് ചെന്നൈ ബ്രോഡ്വേയിൽ നിന്ന് എന്നൂർ റൂട്ടിലേക്ക് ഓടുന്ന സിറ്റി ബസിലാണ് യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. ബസിലെ മറ്റു യാത്രക്കാർ യുവാക്കളുടെ ഈ പ്രവൃത്തിയെ എതിർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബസിന് പുറകിൽ മറ്റു വാഹനങ്ങളിൽ യാത്ര ചെയ്തവരാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവാക്കൾക്കെതിരെ നിയമ നടപടി ഉണ്ടാകണമെന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചവർ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്.

വീഡിയോക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മദ്യപിച്ച് ഇത്തരത്തിൽ യാത്ര ചെയ്ത യുവാക്കൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം . എങ്കിൽ മാത്രമെ ഇനി ഇത് ആരും അനുകരിക്കാതെ ഇരിക്കുകയുള്ളൂ തുടങ്ങിയ അഭിപ്രായങ്ങളാണ് ദൃശ്യത്തിന് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

 

Tags: video viral
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies