17 വർഷങ്ങൾക്കു ശേഷം പാകിസ്താൻ ജയിലിൽ നിന്നും മോചനം; ശ്യാം സുന്ദർ ദാസിനും കുടുംബത്തിനും ഇത് മറക്കാനാവാത്ത ദീപാവലി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

17 വർഷങ്ങൾക്കു ശേഷം പാകിസ്താൻ ജയിലിൽ നിന്നും മോചനം; ശ്യാം സുന്ദർ ദാസിനും കുടുംബത്തിനും ഇത് മറക്കാനാവാത്ത ദീപാവലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 10:44 pm IST
Facebook
Twitter
WhatsAppTelegram

പട്ന: 17 വർഷത്തെ പാകിസ്താൻ പീഡനത്തിനു ശേഷം ശ്യാം സുന്ദർ ദാസിന് മോചനം. വർഷങ്ങളോളം പാകിസ്താനിലെ ജയിലഴിക്കുള്ളിൽ പൂട്ടി അടയ്‌ക്കപ്പെട്ട ബിഹാറിലെ സുപോൾ ജില്ലയിലെ ശ്യാം സുന്ദർ ദാസാണ് ദീപാവലി ദിവസം തന്റെ വീട്ടിൽ തിരിച്ചെത്തിയത്. ശ്യാം സുന്ദർ ദാസിനും കുടുംബത്തിനും ഇത് മറക്കാനാവാത്ത ദീപാവലിയാണ്. തിങ്കളാഴ്ച ദീപാവലി ദിനത്തിൽ വർഷങ്ങൾക്കു ശേഷം തന്റെ മകനെ കണ്ട മാതാപിതാക്കളുടെ കണ്ണുകളിൽ സ്നേഹവും വാത്സല്യവും നിറഞ്ഞൊഴുകി.

2005-ൽ തന്റെ അഞ്ച് സുഹ‍ത്തുക്കൾക്കൊപ്പം പഞ്ചാബിലേക്ക് പോയതായിരുന്നു ശ്യാം സുന്ദർ ദാസ്. എന്നാൽ അമൃത്‌സറിനടുത്ത് അബദ്ധത്തിൽ അതിർത്തി കടന്ന് ഇവർ പാകിസ്താനിലേയ്‌ക്ക് കടന്നു. ഇതോടെ പാകിസ്താൻ സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ട സുന്ദർ ദാസും സുഹൃത്തുക്കളും ശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയായിരുന്നു. പിടിക്കപ്പെട്ട് ആറു മാസങ്ങൾക്കുള്ളിൽ തിരിച്ചറിയൽ രേഖകൾ കാണിച്ചതിനാൽ ശ്യം സുന്ദറിന്റെ സുഹൃത്തുക്കൾക്ക് മോചനം ലഭിച്ചു. എന്നാൽ രേഖയൊന്നും കാണിക്കാൻ സാധിക്കാത്തതിനാൽ 17 വർഷത്തോളം അദ്ദേഹത്തിന് പാകിസ്താൻ ജയിലിൽ കഴിയേണ്ടി വന്നു.

2021-ലാണ് തന്റെ മകൻ പാകിസ്താനിലെ ജയിൽ കഴിയുകയാണെന്ന് മാതാപിതാക്കൾ അറിയുന്നത്. ഉടൻ തന്നെ ലോക്കൽ പോലീസിനെ അവർ ബന്ധപ്പെട്ടു. ശ്യാം സുന്ദറിന്റെ തിരിച്ചറിയൽ രേഖ മാതാപിതാക്കൾ ഹാജരാക്കി. പേപ്പറുകൾ മുകളിലേയ്‌ക്ക് അയച്ചതോടെ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകുകയായിരുന്നു. തുടർന്ന് ഈ രേഖകൾ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിൽ എത്തിച്ചു. 2022 സെപ്റ്റംബർ 29-ന് ശ്യം സുന്ദറിന് മോചനവും ലഭിച്ചു.

വാഗാ അതിർത്തിയിലൂടെയാണ് ശ്യം സുന്ദർ ദാസ് തിരികെ ഇന്ത്യയിലെത്തിയത്. അമൃത്സറിലെ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. താൻ മാനസികമായി ഏറെ തകർന്നു പോയിരുന്നുവെന്നും പാകിസ്താൻ സൈനികർ പൈശാചികമായി പീഡിപ്പിച്ചുവെന്നും സുന്ദർ ദാസ് തുറന്നു പറഞ്ഞു. ഒന്നും ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നിരവധി ഇന്ത്യക്കാർ ദയനീയമായ അവസ്ഥയിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

 

 

Tags: DIWALIpak jailBihar man
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies