യുവതിയെ ബന്ദിയാക്കി ജീവനോടെ കുഴിച്ച് മൂടാൻ ശ്രമിച്ച് ഭർത്താവ് ; ആപ്പിൾ വാച്ചിന്റെ സഹായത്തോടെ പുതുജീവിതത്തിലേക്ക് 42-കാരി 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുവതിയെ ബന്ദിയാക്കി ജീവനോടെ കുഴിച്ച് മൂടാൻ ശ്രമിച്ച് ഭർത്താവ് ; ആപ്പിൾ വാച്ചിന്റെ സഹായത്തോടെ പുതുജീവിതത്തിലേക്ക് 42-കാരി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 12:17 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ജീവനോടെ കുഴിച്ചുമൂടിയ സ്ത്രീ ആപ്പിൾ വാച്ചിന്റെ സഹായത്തോടെ പുതു ജീവിതത്തിലേക്ക്. ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച് ജീവനോടെ കുഴിച്ചുമൂടിയ 42-കാരി യംഗ് സൂക്ക് ആൻ ആണ് ആപ്പിൾവാച്ചിൽ എമർജൻസി നമ്പരിൽ ബന്ധപ്പെട്ട് തിരികെ ജീവിതത്തിലേക്ക് എത്തിയത്. യുഎസിലെ വാഷിംഗ്ടണിലാണ് സംഭവം.

ഭർത്താവ് ഷെ ക്യോങ് ആൻ കൈയും കാലും ബന്ധിച്ച് നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ച് വായ്മൂടി കെട്ടി. തുടർന്ന് ഇവരെ വനത്തിനുള്ളിൽ കുഴിച്ച് മൂടുകയായിരുന്നു. ദമ്പതികൾ വിവാഹമോചനത്തിനായി അപേക്ഷ നൽകിയിരുന്നു. തന്റെ പെൻഷൻ തുക ഭാര്യയ്‌ക്ക് നൽകാൻ താൽപര്യമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ആൻ പറഞ്ഞു.

ഒരു സ്ത്രീ ബന്ധപ്പെട്ടിരുന്നതായും എന്നാൽ സംസാരിക്കുന്നത് വ്യക്തമല്ലായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പോലീസ് ഫോൺ ലോക്കേഷൻ ട്രാക്ക് ചെയ്ത് യുവതിയുടെ വീട്ടിലെത്തി.എന്നാൽ യുവതിയെ അവിടെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പരിസരത്ത് നിന്നും ഇടിക്കുന്നതിന്റെയും മുട്ടുന്നതിന്റെയും ശബ്ദം കേട്ടു. ഉടൻ തന്നെ പ്രദേശമാകെ നിശബ്ദമായെന്നും അന്വേഷണം നടത്തിയവർ വ്യക്തമാക്കി. തുടർന്ന് നടത്തിയ തിരച്ചിലാണ് യുവതിയെ കുഴിയിൽ നിന്നും കണ്ടെത്തിയത്. പോലീസ് ശവക്കുഴിയിൽ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് പോലീസിനോട് കാര്യങ്ങൾ വ്യക്തമാക്കിയത്.

ഭർത്താവ് തന്നെ ബന്ദിയാക്കി വീടിന് പുറത്ത് പോയ സമയത്താണ് യുവതി ആപ്പിൾ വാച്ചിൽ പോലീസിനെ ബന്ധപ്പെട്ടത്.വാച്ചിലെ 911 എന്ന എമർജൻസി നമ്പരിലേക്ക് വിളിക്കുകയായിരുന്നു. തിരിച്ചെത്തിയ ഭർത്താവ് യംഗിനെ ഗോവണിപ്പടിയിലൂടെ ഗാരേജിന്റെ വാതിലിനു മുന്നിലെ തറയിലേക്ക് വലിച്ചിഴച്ചു. തന്റെ കയ്യിൽ ആപ്പിൾ വാച്ച് ഉണ്ടെന്ന് മനസ്സിലാക്കിയ ചെയ് അത് ചുറ്റിക കൊണ്ട് അടിക്കുകയും തുടർന്ന് തന്റെ കൈത്തണ്ടയിൽ അടിക്കുകയുമായിരുന്നുവെന്നും ആൻ പറഞ്ഞു. തുടർന്ന് വനത്തിനുള്ളിൽ കുഴിയെടുത്ത് മൂടുകയായിരുന്നെന്നും യുവതി പറഞ്ഞു.

സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഇയാൾ മാനസികാസ്വാസ്ഥ്യം നേരിടുന്നതായി അഭിഭാഷകൻ പറഞ്ഞു. അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് കോടതിയെ അറിയിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ ഒന്നിച്ച് ജീവിക്കാൻ ഇനിയാവില്ലെന്നുമുളള നിലപാടിലാണ് യുവതി .

Tags: americaApple Watch
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies