പ്രിയ വർഗീസിന്റെ നിയമനം; യുജിസിയെ തള്ളി കണ്ണൂർ സർവകലാശാല ഹൈക്കോടതിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിയ വർഗീസിന്റെ നിയമനം; യുജിസിയെ തള്ളി കണ്ണൂർ സർവകലാശാല ഹൈക്കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 12:27 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന യുജിസി വിലയിരുത്തൽ തളളി കണ്ണൂർ സർവ്വകലാശാല. പ്രിയാ വർഗ്ഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലെന്ന് സർവകലാശാല ഹൈക്കോടതിയിൽ പറഞ്ഞു.

അസോസിയേറ്റ് പ്രൊഫസർ തസ്തികയ്‌ക്കു വേണ്ട യോഗ്യതകൾ പ്രിയ വർഗീസിനുണ്ടെന്ന് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.അസിസ്റ്റന്റ് പ്രൊഫസറായി 11 വർഷവും മൂന്ന് മാസവും രണ്ട് ദിവസത്തെ പരിചയവും പ്രിയയ്‌ക്ക് ഉണ്ടായിരുന്നു. അതിനാൽ തന്നെ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പൂർണ്ണ യോഗ്യതയുള്ള ആളാണ് പ്രിയയെന്നും സർവകലാശാല അറിയിച്ചു. അപേക്ഷകയുടെ യോഗ്യത കണക്കിലെടുത്താണ് കമ്മിറ്റി മാർക്ക് നൽകിയതെന്നും സർവകലാശാല കൂട്ടിച്ചേർത്തു.

നിയമനം ചോദ്യം ചെയ്തുള്ള ഹർജി അപക്വമാണെന്നും ഹർജി തള്ളണമെന്നും സർവകലാശാല കോടതിയിൽ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റിന്മേൽ അന്തിമ അനുമതി ആയില്ലെന്നും നിയമന നടപടികൾ പൂർത്തിയായിട്ടില്ലെന്നും സർവകലാശാല അറിയിച്ചു. സിൻഡിക്കേറ്റിന്റെ അംഗീകാരത്തിന് ശേഷമേ നിയമനം നടത്തുകയൊള്ളുവെന്നും അപ്പോൾ മാത്രമേ നിയമനത്തെ ചോദ്യം ചെയ്യാൻ സാധിക്കൂവെന്നും സർവകലാശാല വ്യക്തമാക്കി.

ഇന്നലെയാണ് പ്രിയ വർഗീസിന്റെ നിയമന നടപടികൾ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടിയത്. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സ്റ്റേ നീട്ടിയത്. പട്ടികയിലെ രണ്ടാം റങ്കുകാരനായ ചങ്ങനാശ്ശേരി എസ്ബി കോളേജ് അദ്ധ്യാപകൻ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലായിരുന്നു നിയമനത്തിന് ഹൈക്കോടതി സ്‌റ്റേ നൽകിയത്. പ്രിയ വർഗീസിന് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തരുതെന്നാണ് കോടതി ഉത്തരവിട്ടത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്. ഇവർക്ക് അസോസിയേറ്റ് പ്രൊഫസറാകാനുളള നിശ്ചിത അദ്ധ്യാപന പരിചയമില്ലെന്നും ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിനെ ഖണ്ഡിക്കുന്നതാണ് സർവ്വകലാശാലയുടെ നിലപാട്.

Tags: kannur universityPriya varghese
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies