ഇന്ത്യയുടെ രണ്ടാം മത്സരം നാളെ; ചെറുടീമുകളും കരുത്തരെന്ന് രോഹിത്; കോഹ്ലിയെ മെരുക്കാനൊരുങ്ങി നെതർലാന്റ്‌സ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ രണ്ടാം മത്സരം നാളെ; ചെറുടീമുകളും കരുത്തരെന്ന് രോഹിത്; കോഹ്ലിയെ മെരുക്കാനൊരുങ്ങി നെതർലാന്റ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 03:45 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ടീം ഇന്ത്യയുടെ ലോകകപ്പ് ടി20യിലെ രണ്ടാം മത്സരം നാളെ. ആവേസം വാനോളം ഉയർത്തി പാകിസ്താനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ നെതർലാ ന്റ്‌സിനെ നേരിടുന്നത്. ഹൈവോൾട്ടേജ് പോരാട്ടം എന്ന് എന്നും വിശേഷിപ്പിക്കാറുള്ള പാക്-ഇന്ത്യ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകർ. അവരെ നിരാശരാക്കാതെ തകർപ്പൻ ജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ടീമിൽ കാര്യമായ മാറ്റം വരുത്താതെ കളിക്കാനിറങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ചെറിയ ടീമുകളായ നമീബിയയും അട്ടിമറി തുടർക്കഥയാക്കുന്ന അയർലാൻറും വെസ്റ്റിൻഡീസിന്റെ ലോകകപ്പ് മോഹം തകർത്ത നെതർലാന്റ്‌സും ഒട്ടും നിസ്സാര ക്കാരല്ലെന്ന് രോഹിത് ശർമ്മ ഗ്രൂപ്പ് 12 പോരാട്ടത്തിന് മുന്നേ മുന്നറിയിപ്പ് ടീമംഗങ്ങൾക്ക് നൽകിക്കഴിഞ്ഞു. ബംഗ്ലാദേശിനോട് 9 റൺസിന് മാത്രമാണ് നെതർലാന്റ്‌സ് തോറ്റത്. മധ്യനിരയിൽ അർദ്ധ സെഞ്ച്വറി നേടിയ കോളിൻ ആകർമാൻ മികച്ച ബാറ്ററാണ്.

ബാറ്റിംഗിൽ ഇന്ത്യയ്‌ക്ക് വിരാടും സൂര്യകുമാറും മധ്യനിരയിൽ ഹാർദ്ദിക്കും തന്നെയാണ് തുറുപ്പുചീട്ടുകൾ. ഇതിനിടെ പാകിസ്താനെതിരെ യാതൊരു ലക്ഷ്യബോധവുമില്ലാതെ ബാറ്റിംഗിനിറങ്ങി പതറിയ രോഹിതും രാഹുലും രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അത് വലിയ ക്ഷീണമാകും. നെതർലാന്റ്‌സിന് ഓൾറൗണ്ടർ ബാസ് ഡീ ലീഡെ അത്യന്തം അപകടകാരിയാണ്. ഒപ്പം മാക്‌സ് ഒ ഡൗഡും ഇന്ത്യൻ ബൗളിംഗ് നിരയ്‌ക്ക് ഭീഷണിയാണ്.

ബൗളിംഗിൽ പാകിസ്താനെ വിറപ്പിച്ച അർഷ്ദീപ് സിംഗും നിർണ്ണായക വിക്കറ്റുകൾ മദ്ധ്യ ഓവറിൽ വീഴ്‌ത്തുന്ന ഹാർദ്ദിക്കും നെതർലാന്റിനെ തകർത്തെറിയാൻ സാധിക്കുന്ന വരാണ്. എന്നിരുന്നാലും ഇന്ത്യയുടെ കരുത്ത് കൃത്യയുടെ പര്യായമായ ഭുവനേശ്വറും സ്വിഗും യോർക്കറും സമന്വയിപ്പിക്കുന്ന മുഹമ്മദ് ഷമിയും തന്നെ. നെതർലാന്റിന്റെ തുറുപ്പ് ചീട്ട് ഫ്രെജ് ക്ലാസനാണ്.

ഇതിന് മുമ്പ് മൂന്ന് തവണ മാത്രമാണ് ഇന്ത്യ നെതർലാന്റിനെതിരെ കളിച്ചിട്ടുള്ളു. വിദേശ പിച്ചുകളിൽ ഇന്ത്യൻ താരങ്ങളേക്കാൾ പരിചയ സമ്പന്നരായതിനാൽ സിഡ്‌നിയിൽ നെതർലാന്റ്‌സ് പേസ് ബൗളിംഗിനെ പരമാവധി പ്രയോജന പ്പെടുത്താനാണ് ശ്രമിക്കുക. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ നായകൻ സ്‌കോട്ട് എഡ്വാർഡ്‌സ് പതറിയത് വിരാട് കോഹ്ലിയെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് മുന്നിലായിരുന്നു. ഇന്ത്യ എന്നും അപകടകാരിയായ ലോകോത്തര ടീമാണെന്നും ജയമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്നും സ്‌കോട്ട് പറഞ്ഞു.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies